‘കുഞ്ഞ് ജനിച്ച ശേഷം കൂടുതൽ ചെറുപ്പമായോ! കട്ട സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് നടി മിയ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ പരമ്പരകളിൽ ജനശ്രദ്ധ ആകർഷിച്ച് പിന്നീട് സിനിമയിൽ അവസരം ലഭിച്ച താരമാണ് നടി മിയ ജോർജ്. എന്റെ അൽഫോൻസാമ്മ എന്ന പരമ്പരയാണ് മിയയെ പ്രേക്ഷകർക്ക് സുപരിചിതയാക്കി കൊടുക്കാൻ വലയ പങ്കുവഹിച്ചത്. പിന്നീട് വേളാങ്കണി മാതാവിലും മിയ വളരെ പ്രധാനപ്പെട്ട വേഷത്തിൽ അഭിനയിച്ചതോടെയാണ് സിനിമകളിൽ അവസരം ലഭിച്ചത്. ആദ്യ ചെറിയ വേഷങ്ങളിലാണ് അഭിനയിച്ചത്.

ബിജു മേനോന്റെ ‘ചേട്ടായീസ്’ എന്ന ചിത്രത്തിലാണ് നായികയായി അവസരം ലഭിക്കുന്നത്. അത് വളരെ ഭംഗിയായി ചെയ്തുകൊണ്ട് തന്നെ കൂടുതൽ നല്ല നായികാ വേഷങ്ങൾ മിയയ്ക്ക് ലഭിച്ചു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെയായിരുന്നു മിയ വളരെ അപ്രതീക്ഷിതമായി 2020-ൽ വിവാഹിതയാകുന്നത്. അശ്വിൻ ഫിലിപ്പ് എന്നാണ് ഭർത്താവിന്റെ പേര്. 2021-ൽ മിയ അമ്മയാവുകയും ചെയ്തിരുന്നു.

ലുക്കാ എന്നാണ് മകന്റെ പേര്. അമ്മയെ ശേഷം മിയ ശരീരഭാരമൊക്കെ കുറച്ച് വീണ്ടും തകർപ്പൻ ലുക്കിൽ ആരാധകർക്ക് മുന്നിൽ എത്തി സിനിമകളിൽ സജീവമായി. ഇപ്പോഴിതാ മിയ ഒരു വിദേശരാജ്യത്ത് പോയതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. വെള്ള ബനിയനും നീല ജീൻസും ധരിച്ച് മൊബൈൽ നോക്കി നിൽക്കുന്ന സ്റ്റൈലിഷ് ചിത്രങ്ങളാണ് മിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

“ഞാൻ മറ്റൊരു രാജ്യത്ത് ആയിരിക്കുമ്പോൾ വൈഫൈ ഉണ്ടോ എന്നറിയാൻ ഞാൻ എന്റെ ഫോൺ പരിശോധിക്കാറുണ്ട്.. ഇത് ഞാൻ മാത്രമാണോ എല്ലാവരും ചെയ്യാറുണ്ട്..”, മിയ പോസ്റ്റിന് ഒപ്പം കുറിച്ചു. അമ്മയായ് ശേഷം കൂടുതൽ ചെറുപ്പമായല്ലോ എന്നാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റ് ഇട്ടിരിക്കുന്നത്. ഫോട്ടോസ് നിമിഷംകൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ദി റോഡ് എന്ന തമിഴ് ചിത്രമാണ് മിയയുടെ അവസാനമിറങ്ങിയത്.