‘പ്രണയത്തിന് നീ ഒരു പ്രത്യേക അർത്ഥം നൽകി!! കാമുകിയെ ചേർത്ത് പിടിച്ച് ഷൈൻ ടോം..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ സഹസംവിധായകനായി ജോലി ആരംഭിച്ച് പിന്നീട് അഭിനേതാവായി മാറിയ താരമാണ് നടൻ ഷൈൻ ടോം ചാക്കോ. 2000-ന്റെ തുടക്കത്തിൽ കമലിന്റെ സഹസംവിധായകനായി നമ്മൾ എന്ന സിനിമയിൽ പ്രവർത്തിച്ചുകൊണ്ടാണ് വരവ്. അതെ സിനിമയിൽ തന്നെ ഒരു സീനിൽ ജൂനിയർ ആർട്ടിസ്റ്റായും ഷൈൻ നിന്നിട്ടുണ്ട്. അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത് കമലിന്റെ തന്നെ ഗദ്ദാമയിലാണ്.

അവിടുന്ന് ഇങ്ങോട്ട് ഷൈൻ ടോം എന്ന നടന്റെ വളർച്ചയാണ് മലയാളി പ്രേക്ഷകർ കണ്ടത്. അന്നയും റസൂലും എന്ന ചിത്രത്തിലെ അബു എന്ന കഥാപാത്രമാണ് പ്രേക്ഷകർ ആദ്യം ശ്രദ്ധിച്ചത്. ഇതിഹാസ എന്ന സിനിമയിലാണ് ഷൈൻ ടോം ആദ്യമായി നായകനായി അഭിനയിക്കുന്നത്. സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയം നേടിയതോടെ ഷൈന്റെ കരിയർ തന്നെ മാറിമറിഞ്ഞു. നായക വേഷങ്ങളും പിന്നീട് ഷൈന് ലഭിച്ചു.

ഇന്നിപ്പോൾ നായകനായും വില്ലനായും സഹനടനായുമൊക്കെ സിനിമയിൽ ഏറെ തിരക്കിട്ട ഒരു അഭിനേതാവായി ഷൈൻ ടോം മാറി കഴിഞ്ഞിട്ടുണ്ട്. തമിഴിലും തെലുങ്കിലും വരെ ഷൈൻ ടോം അഭിനയിച്ചു. ഈ അടുത്തിടെ ഇറങ്ങിയ ഡാൻസ് പാർട്ടിയാണ് ഏറ്റവും ഒടുവിലായി റിലീസായത്. സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ ഷൈൻ വിവാഹിതനായിരുന്നു. എട്ട് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്.

പക്ഷേ ആ വിവാഹ ബന്ധത്തിൽ ഷൈൻ വേർപിരിഞ്ഞിരുന്നു. ഈ അടുത്തിടെയാണ് ഷൈൻ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിൽ ആണെന്ന് വെളിപ്പെടുത്തിയത്. കാമുകിക്ക് ഒപ്പം സിനിമയുടെ പരിപാടികളിൽ പങ്കെടുക്കാൻ വന്നതോടെയാണ് എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്. ആരാണ് ഈ പെൺകുട്ടി എന്ന രീതിയിൽ അപ്പോൾ ചോദ്യങ്ങൾ വന്നിരുന്നു. പിന്നീട് ഷൈൻ തന്നെ തന്റെ കാമുകി ആണെന്ന് വെളിപ്പെടുത്തി.

ഇപ്പോഴിതാ കാമുകിയായ തനൂജ ഷൈൻ ടോമിന് ഒപ്പമുള്ള തന്റെ പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “പ്രണയത്തിന് നിങ്ങൾ ഒരു പ്രത്യേക അർത്ഥം നൽകുന്നു..”, എന്ന ക്യാപ്ഷനോടെ തനൂജ ഷൈൻ ടോമിന് ഒപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചു. ‘അണ്ണൻ പെണ്ണ് കെട്ടില്ലെന്ന് ഞാൻ വിചാരിച്ചേ. സിംഗിൾസിനെ ഒക്കെ ഒരു മോട്ടിവേഷൻ ആയിരുന്നു, പെണ്ണില്ല പെണ്ണില്ല പറഞ്ഞു നടന്നവന് വരെ പെണ്ണായി..”, എന്നിങ്ങനെ കമന്റുകളും വന്നിട്ടുണ്ട്.