‘ഒട്ടും പേടിച്ചിട്ടില്ലെന്ന് മുഖം കണ്ടാൽ അറിയാം! സ്കൈ ഡൈവിംഗ് നടത്തി റീൽസ് താരം മീനു..’ – വീഡിയോ വൈറൽ

ഇന്ന് സിനിമ, സീരിയൽ തുടങ്ങിയ മേഖലയിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ സമൂഹ മാധ്യമങ്ങളിലൂടെ വളർന്ന് വരുന്നവർക്ക് ആരാധകരെ ഒരുപാട് ലഭിക്കാറുണ്ട്. ടിക്-ടോക് പോലെയുള്ള പ്ലാറ്റുഫോമുകളാണ് ഇതിന് വലിയ രീതിയിൽ വഴിയൊരുക്കിയത്. ഇന്ത്യയിൽ ടിക്-ടോക് ബാൻ ചെയ്തപ്പോൾ അതിലൂടെ വളർന്നു വന്ന താരങ്ങൾ നിരാശരായെങ്കിലും പിന്നീട് ഇൻസ്റ്റാഗ്രാം റീൽസ് ആരംഭിച്ചതോടെ സന്തോഷിക്കുകയും ചെയ്തു.

ഇന്ന് റീൽസുകളിലൂടെ വരുമാനം കണ്ടെത്തുന്നതിന് ഒപ്പം തന്നെ അവർ പ്രൊഡക്ട് ബ്രാൻഡിംഗ് ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്തു മുന്നോട്ട് പോകുന്നവരാണ് കൂടുതൽ പേരും. പലർക്കും ഒറ്റ വീഡിയോ ക്ലിക്കാകുമ്പോൾ തന്നെ ലക്ഷക്കണക്കിന് ഫോളോവേഴ്സിനെയാണ് ലഭിക്കാറുള്ളത്. ഇത്തരത്തിൽ റീൽസിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ ഒരു താരമാണ് മീനു ലക്ഷ്മി. തൃശൂർ സ്വദേശിനിയാണ് മീനു ലക്ഷ്മി.

തുടക്കത്തിൽ ഡാൻസ് റീലുകൾ ചെയ്താണ് മീനു ശ്രദ്ധനേടിയത്. പിന്നീട് വീട്ടിലുള്ള സഹോദരനും അച്ഛനും അമ്മയ്ക്കും ഒപ്പം റീൽസുകൾ ചെയ്യാൻ തുടങ്ങി. വൈകാതെ ഒരു യൂട്യൂബറായും മീനു മാറുക ആയിരുന്നു. ഏഴ് ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ആണ് മീനുവിന് രണ്ടിലും ഉള്ളത്. ഈ അടുത്തിടെയായിരുന്നു മീനുവിന്റെ വിവാഹം. അനീഷ് എന്നാണ് ഭർത്താവിന്റെ പേര്. ഇരുവരും ഒരുമിച്ച് ഹണിമൂൺ പോയതിന്റെ ചിത്രങ്ങൾ മീനു പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ ഇരുവരും ദുബായിൽ പോയതിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ദുബൈയിൽ പ്രശസ്തമായ സ്കൈ ഡൈവിംഗ് നടത്തുന്നതിന്റെ വീഡിയോ ആരാധകർക്ക് വേണ്ടി മീനു പോസ്റ്റ് ചെയ്തിട്ടുണ്ട്. പേടി ഒട്ടുമില്ലെന്ന് മുഖം കണ്ടാൽ അറിയാമെന്ന് നിരവധി കമന്റുകളും വന്നിട്ടുണ്ട്. ആദ്യമായി സ്കൈ ഡൈവിംഗ് നടത്തിയതിന്റെ അനുഭവവും മീനു പങ്കുവച്ചു. വീഡിയോയുടെ താഴെ ചില മോശം കമന്റുകളും വന്നിട്ടുണ്ട്.