December 11, 2023

‘സീരിയൽ നടി ഷെമി മാർട്ടിൻ ആണോ ഇത്!! ബീച്ചിൽ ഹോട്ട് ലുക്കിൽ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ

മലയാള സീരിയൽ മേഖലയിൽ വളർന്ന് വന്നുകൊണ്ടിരിക്കുന്ന ഒരു അഭിനയത്രിയും മോഡലിംഗ് രംഗത്ത് സജീവമായി നിൽക്കുന്ന താരവുമാണ് നടി ഷെമി മാർട്ടിൻ. സൂര്യ ടി.വിയിൽ സംപ്രേക്ഷണം ചെയ്ത നന്ദനം എന്ന സൂപ്പർഹിറ്റായി മാറിയ പരമ്പരയിലൂടെ ജനമനസ്സുകളിൽ സ്ഥാനം പിടിച്ചുപറ്റിയ താരമാണ് ഷെമി മാർട്ടിൻ. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് ക്യാബിൻ ക്രൂവായി മൂന്ന് വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്.

സ്കൂൾ കാലഘട്ടത്തിൽ തന്നെ കലയോടുള്ള ഇഷ്ടംകൊണ്ട് വിവിധമത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുള്ള ഷെമി അഭിനയത്തോടുള്ള ഇഷ്ടംകൊണ്ടാണ് ആഭ്യന്തര വിമാനത്തിൽ ക്യാബിൻ ക്രൂവായി ജോലി ഉണ്ടായിട്ടും അത് വിട്ടിട്ട് കലാരംഗത്തേക്ക് എത്തുന്നത്. സീരിയലിലാണ് ഷെമി തിളങ്ങിയത്. 2013-ൽ ഷെമി വിവാഹിതയാവുകയും ചെയ്തിരുന്നു. വിവാഹിതയായ ശേഷമാണ് സീരിയലിലേക്ക് ഷെമി എത്തുന്നത്.

ഏഷ്യാനെറ്റിൽ പൗർണമി തിങ്കൾ എന്ന സീരിയലിലും അഭിനയിച്ചിട്ടുള്ള ഷെമി, ഇപ്പോൾ സൂര്യ ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. അതിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഷെമി അവതരിപ്പിക്കുന്നത്. നന്ദനം സീരിയലിലെ ഓറഞ്ച് എന്ന കഥാപാത്രമായിട്ടാണ് ഇപ്പോഴും ഷെമി അറിയപ്പെടുന്നത്. മക്കൾ, അരയന്നങ്ങളുടെ വീട് തുടങ്ങിയ സീരിയലുകളിലും ഷെമി അഭിനയിച്ചിട്ടുണ്ട്.

ഷെമി ഗ്ലാമറസ് ലുക്കിൽ ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഒരാളാണ്. ഇപ്പോഴിതാ ബീച്ചിൽ ഹോട്ട് ലുക്കിൽ ഒരു ഗംഭീര ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. അക്ഷയ് മസ്കാരയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സ്വന്തം സുജാതയിലെ ആയിഷ ബീഗമാണ് എസിപിയാണോ ഇതെന്ന് ഒരു നിമിഷം അതിന്റെ പ്രേക്ഷകർക്ക് സംശയം തോന്നിപ്പിക്കുന്ന രീതിയിലുള്ള ലുക്കിലാണ് ഷെമി ഞെട്ടിപ്പിച്ചത്.