‘ലെഹങ്കയിൽ സുന്ദരിയായി നടി നമിത പ്രമോദ് വീണ്ടും, എന്തൊരു ക്യൂട്ടെന്ന് ആരാധകൻ..’ – ഫോട്ടോസ് കാണാം

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന പരമ്പരയിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് നടി നമിത പ്രമോദ്. അതിൽ ബാലതാരമായി വേഷമിട്ട നമിത, രാജീവ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയിലെ റിയ എന്ന വളരെ പ്രധാനപ്പെട്ട റോളിൽ അഭിനയിച്ച് ബിഗ് സ്‌ക്രീനിലേക്കും എത്തി. പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെ ആദ്യമായി നായികയായും നമിത അഭിനയിച്ചു.

പിന്നീട് ഇങ്ങോട്ട് നമിതയുടെ വർഷങ്ങളായിരുന്നു. ഒന്നിന് പിറകെ ഒന്നായി ഹിറ്റ് സിനിമകളിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ച നമിത ഒരുപാട് ആരാധകരുള്ള ഒരു യുവനടിയായി മാറുകയും ചെയ്തു. പഴയകാല നടിയായ സുമലതയുടെ മുഖച്ഛായയുണ്ടെന്ന് നമിതയെ കണ്ടിട്ട് പലരും പറയാറുണ്ടായിരുന്നു. അതും താരത്തിന് ചെറിയ രീതിയിൽ ഗുണം ചെയ്തിരുന്നു. തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.

എങ്കിലും കൂടുതലായി നമിത അഭിനയിച്ചത് മലയാളത്തിൽ തന്നെയാണ്. ഇപ്പോഴും മലയാളത്തിൽ തന്നെയാണ് നമിത കൂടുതലായി സജീവമായി നിൽക്കുന്നത്. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഈശോയാണ് നമിതയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. രജനി, എതിരെ, കപ്പ്, ഇരവ്, ആണ്, ഒറ്റക്കൊമ്പൻ തുടങ്ങിയ നിരവധി സിനിമകളാണ് നമിത അഭിനയിക്കുന്നത് അണിയറയിൽ ഒരുങ്ങുന്നത്.

ഒരു മാസം മുമ്പായിരുന്നു നമിത പുതിയതായി ഒരു കഫേ സംരംഭം ആരംഭിച്ചിരുന്നത്. അതേസമയം നമിത ലെഹങ്കയിൽ അതിസുന്ദരിയായി തിളങ്ങിയതിന്റെ പുതിയ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ജോസ് ചാൾസ് എടുത്ത ചിത്രങ്ങളിൽ ലേബൽ എം ഡിസൈനേഴ്സിന്റെ ലെഹങ്കയാണ് നമിത ധരിച്ചിരിക്കുന്നത്. സ്മിജി കെ.ടിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.