December 4, 2023

‘കുട്ടികളുടെ പാർക്കിൽ വർക്കൗട്ട് ചെയ്‌ത്‌ പാർവതി, കുട്ടിത്തം മാറിയിട്ടില്ല അല്ലേയെന്ന് ആരാധകർ..’ – വീഡിയോ പങ്കുവച്ച് താരം

ഔട്ട് ഓഫ് സിലബസ്, നോട്ട് ബുക്ക് എന്നീ സിനിമകളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി പാർവതി തിരുവോത്ത്. കന്നഡ ചിത്രമായ മിലാനയിലൂടെ നായികയായി അരങ്ങേറിയ പാർവതി മലയാളത്തിൽ നായികയായി അഭിനയിക്കുന്നത് മോഹൻലാൽ ചിത്രമായ ഫ്ലാഷിലൂടെയാണ്. തുടക്കത്തിൽ സിനിമയിൽ പിടിച്ചുനിൽക്കാനും നല്ല റോളുകൾ കിട്ടാനും ഒരുപാട് പ്രയാസപ്പെട്ടിരുന്നു താരം.

‘മാരിയൻ’ എന്ന ധനുഷ് ചിത്രത്തിൽ അഭിനയിച്ച് ശ്രദ്ധേയമായ ഒരു വേഷം ചെയ്തതോടെ പാർവതിക്ക് മലയാളത്തിലും മികച്ച അവസരങ്ങൾ ലഭിക്കുകയുണ്ടായി. ബാംഗ്ലൂർ ഡേയ്സ് ആയിരുന്നു മലയാളത്തിൽ പാർവതിക്ക് വഴിത്തിരിവായി മാറിയത്. അത് കഴിഞ്ഞ് എന്ന് നിന്റെ മൊയ്തീൻ, ചാർളി, ടേക്ക് ഓഫ്, കൂടെ, ഉയരെ, വൈറസ് തുടങ്ങിയ സിനിമകളിൽ നായികയായി അഭിനയിച്ചു പാർവതി തിരുവോത്ത്.

കഴിഞ്ഞ വർഷം മമ്മൂട്ടിക്ക് ഒപ്പം പാർവതി ആദ്യമായി അഭിനയിക്കുകയും ചെയ്തു. പുഴു എന്ന സിനിമയിലാണ് മമ്മൂട്ടിക്ക് ഒപ്പം ആദ്യമായി അഭിനയിച്ചത്. വണ്ടർ വുമൺ ആയിരുന്നു അവസാനം ഇറങ്ങിയത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന വിക്രം നായകനായി എത്തുന്ന തങ്കലാൻ ആണ് പാർവതിയുടെ അടുത്ത റിലീസ് ചിത്രം. മലയാളത്തിലും പാർവതിയുടെ ഒരു സിനിമ വരുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന പാർവതി തന്റെ വർക്ക് ഔട്ട് കാര്യങ്ങൾ അതിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ കുട്ടികളുടെ പാർക്കിൽ പുതിയ വർക്ക്ഔട്ട് രീതി പരീക്ഷിക്കുന്ന വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പാർവതി. തന്റെ ട്രെയിനറായ റാഹിബ്‌ മുഹമ്മദിന് ഒപ്പമാണ് പാർവതി കുട്ടികളുടെ പാർക്കിൽ വർക്ക് ഔട്ട് ചെയ്യുന്നത്. കമന്റ് ബോക്സിൽ രസകരമായ കമന്റുകളുമുണ്ട്.