‘ഇപ്പോൾ എനിക്ക് നന്നായി അറിയാം!! വാഗമണിൽ അവധി ആഘോഷിച്ച് നടി ശരണ്യ..’ – ഫോട്ടോസ് വൈറൽ

ടോവിനോ തോമസ് നായകനായി വിഷ്ണു നാരായൺ സംവിധാനം ചെയ്ത തിയേറ്ററിൽ ശ്രദ്ധനേടിയ ചിത്രമായിരുന്നു മറഡോണ. ഏറെ വേറിട്ട ഒരു കഥ തന്നെയായിരുന്നു മറഡോണയുടേത്. തിയേറ്ററുകളിൽ വലിയ വിജയം ആയില്ലെങ്കിലും ഓൺലൈൻ റിലീസ് വന്നപ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. ആ സിനിമയിലൂടെ പുതുമുഖമായി എത്തിയ നായികയായും ശ്രദ്ധനേടി.

ശരണ്യ ആർ നായർ ആയിരുന്നു ചിത്രത്തിൽ നായികയായി അഭിനയിച്ചത്. ശരണ്യയുടെ ആദ്യ സിനിമ ആണെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള പ്രകടനമാണ് താരത്തിൽ നിന്നുണ്ടായത്. ഹോം നേഴ്സായ ആശ എന്ന കഥാപാത്രത്തെയാണ് ശരണ്യ അവതരിപ്പിച്ചിരുന്നത്. ആ സിനിമയ്ക്ക് ശേഷം രണ്ട് വർഷങ്ങൾ കഴിഞ്ഞ് 2020-ൽ ടു സ്റ്റേറ്റ്സ് എന്ന സിനിമയിലും ശരണ്യ നായികയായി അഭിനയിച്ചിരുന്നു.

പിന്നീട് കഴിഞ്ഞ വർഷമിറങ്ങിയ കോമഡി ഫാമിലി ചിത്രമായ മൈ നെയിം ഈസ് അഴകനിലും നായികയായി അഭിനയിച്ചത് ശരണ്യ ആയിരുന്നു. തമിഴിൽ ഇറങ്ങിയ ജാൻസി എന്ന ചിത്രത്തിലും വളരെ പ്രധാനപ്പെട്ട ഒരു റോളിൽ ശരണ്യ അഭിനയിച്ചിട്ടുണ്ടായിരുന്നു. അത് ഒ.ടി.ടി റിലീസായിരുന്നു. ഇനി ആളങ്കം എന്ന ചിത്രമാണ് ശരണ്യയുടെ മലയാളത്തിൽ അടുത്തതായി ഇറങ്ങാനായുള്ളത്.

തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഇടവേള എടുത്തുകൊണ്ട് ശരണ്യ സുഹൃത്തുകൾക്ക് ഒപ്പം അവധി ആഘോഷിക്കാനായി വാഗമണിൽ പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങളും ശരണ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. “ഇപ്പോൾ എനിക്ക് നന്നായി അറിയാം..”, എന്ന കൗതുകകരമായ ഒരു ക്യാപ്ഷനും എഴുതിയാണ് ശരണ്യ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അടിച്ചുപൊളിക്കൂ എന്നാണ് ആരാധകർ കമന്റ് ഇട്ടത്.