‘ചേച്ചിക്ക് ഒപ്പം നടി അർച്ചന സുശീലന്റെ കലക്കൻ ഡാൻസ്, പൊളിച്ചെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

റൈൻ റൈൻ കം എഗൈൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അർച്ചന സുശീലൻ. സിനിമകളിലും സീരിയലുകളിലും അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ അർച്ചന പാതി മലയാളിയും പാതി നേപ്പാളിയുമാണ്. അർച്ചനയുടെ അച്ഛൻ മലയാളിയും അമ്മ നേപ്പാൾ സ്വദേശിനിയുമാണ്. അർച്ചനയെ കണ്ടാലുള്ള ലുക്കും ഒരു നേപ്പാളി പെൺകുട്ടിയെ പോലെയാണ്.

ഏഷ്യാനെറ്റിലെ എന്റെ മാനസപുത്രി എന്ന പരമ്പരയാണ് അർച്ചനയ്ക്ക് ജനപ്രീതി നേടി കൊടുത്തത്. അതിൽ അർച്ചന ഗ്ലോറി എന്ന വില്ലത്തി റോളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ഇന്നും മലയാളി പ്രേക്ഷകർ അർച്ചന സുശീലൻ എന്ന് കേൾക്കുമ്പോൾ ഗ്ലോറി എന്ന കഥാപാത്രത്തിന്റെ മുഖമാണ് ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത്. കറുത്തമുത്ത്, സീതാകല്യാണം, പാടാത്ത പൈങ്കിളി തുടങ്ങിയ സീരിയലുകളിലും അർച്ചന അഭിനയിച്ചിട്ടുണ്ട്.

സുരേഷ് ഗോപി നായകനായ ലങ്ക എന്ന സിനിമയിൽ കോകില എന്ന കഥാപാത്രമാണ് സിനിമകളിൽ അർച്ചനയെ പെട്ടന്ന് ഓർമ്മ വരിക. കാര്യസ്ഥൻ, മല്ലു സിംഗ് തുടങ്ങിയ സിനിമകളിൽ അർച്ചനയുടെ ഡാൻസ് നമ്പറും പ്രേക്ഷകർ ഇരുകൈയും നീട്ടിസ്വീകരിച്ചിരുന്നു. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ അർച്ചന 2021 ഡിസംബറിൽ വീണ്ടും വിവാഹിതയാവുകയും ചെയ്തിരുന്നു. അമേരിക്കയിലായിരുന്നു വിവാഹം.

വിവാഹത്തിന് മുമ്പ് തന്നെ അഭിനയം വിട്ട് അമേരിക്കയിൽ ആയിരുന്നു താരം. ഈ കഴിഞ്ഞ ദിവസം അർച്ചന തിരികെ നാട്ടിൽ എത്തിയിരുന്നു. ഇപ്പോഴിതാ അർച്ചനയുടെ ചേച്ചിക്കും കൊറിയോഗ്രാഫറായ സുനിത റാവുവിനും ഒപ്പം ഒരു തകർപ്പൻ ഡാൻസ് വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ഒരു ഇടവേളയ്ക്ക് ശേഷമാണ് അർച്ചനയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.