‘സുന്ദരിയായി നടി ഷംന കാസിം, കിടിലം പ്രകടനവുമായി ട്രൈലെർ പുറത്തിറങ്ങി..’ – കാണാം!!

‘സുന്ദരിയായി നടി ഷംന കാസിം, കിടിലം പ്രകടനവുമായി ട്രൈലെർ പുറത്തിറങ്ങി..’ – കാണാം!!

തെന്നിന്ത്യയിൽ ഒട്ടാകെ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് ഷംന കാസിം. 17 വർഷത്തോളമായി സിനിമയിൽ അഭിനയിക്കുന്ന ഷംന തുടക്ക കാലങ്ങളിൽ ചെറിയ വേഷങ്ങൾ അഭിനയിച്ചാണ് സിനിമയിൽ സജീവമായി തുടങ്ങിയത്. പച്ചക്കുതിരയിലെ നായികയുടെ അനിയത്തി റോളിൽ അഭിനയിച്ച ശേഷമാണ് പ്രേക്ഷകർ ഷംനയെ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

ഇപ്പോൾ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നായികയായി നിറഞ്ഞ് നിൽക്കുകയാണ് താരം. താരത്തിന്റെ തെലുങ്ക് ചിത്രമായ സുന്ദരിയുടെ ട്രൈലെർ ഈ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച അഭിനയപ്രകടനവും സസ്‌പെൻസും നിറഞ്ഞ ട്രൈലെർ 15 ലക്ഷത്തിൽ അധികം ആളുകൾ ഇതിനോടകം കണ്ടു കഴിഞ്ഞു.

ഷംനയാണ് സിനിമയിൽ പ്രധാനവേഷമായി സുന്ദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൂർണ എന്ന പേരിലാണ് ഷംന മറ്റുഭാഷകളിൽ അറിയപ്പെടുന്നത്. വിവാഹശേഷം സുന്ദരി എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരിതങ്ങളും ദുരന്തങ്ങളും അതിന്റെ പ്രതികാരങ്ങളുമാണ് ട്രെയ്ലറിൽ നിന്ന് വ്യക്തമാകുന്നത്.

ഒരു നാട്ടിൻ പുറത്തുകാരിയായ സുന്ദരി പട്ടണത്തിലേക്ക് എത്തുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണ്. തെലുങ്ക് നടൻ അർജുൻ അമ്പാട്ടിയാണ് മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. കല്യാൺ ഗോഗാനയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. റിസ്‌വാൻ എന്റർടൈൻമെന്റെ ബാനറിൽ റിസ്‌വാനാണ് ചിത്രം നിർമ്മിക്കുന്നത്.

CATEGORIES
TAGS