‘കഥാപാത്രം ആവശ്യപ്പെട്ടാൽ മുടി മുറിക്കാനോ ഷോർട്സ് ധരിക്കാനോ എനിക്ക് മടിയില്ല..’ – തുറന്ന് പറഞ്ഞ് സ്വാസിക

‘കഥാപാത്രം ആവശ്യപ്പെട്ടാൽ മുടി മുറിക്കാനോ ഷോർട്സ് ധരിക്കാനോ എനിക്ക് മടിയില്ല..’ – തുറന്ന് പറഞ്ഞ് സ്വാസിക

സംസ്ഥാന അവാർഡിന്റെ നിറവിൽ കൈനിറയെ സിനിമകളുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ സ്വാസിക വിജയ് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. തമിഴ് സിനിമയിലൂടെ അരങ്ങേറി പിന്നീട് മലയാളത്തിൽ ഗംഭീര റോളുകൾ ലഭിച്ച് കരിയറിന്റെ വളർച്ചയും താഴ്ചയും ഒക്കെ ഒരേപോലെ അനുഭവിച്ച് മുന്നോട്ട് നീങ്ങികൊണ്ടിരിക്കുക ആണ് താരം.

വാസന്തി എന്ന സിനിമയിലെ കഥാപാത്രത്തിലെ പ്രകടനത്തിലൂടെ സ്വാസികയുടെ വീട്ടിലേക്ക് കേരള സംസ്ഥാന അവാർഡിൽ മികച്ച സ്വഭാവ നടിക്കുള്ള ഫലകം എത്തുമ്പോൾ, കഷ്ടപ്പാടിന്റെ ഒരു വലിയ വിജയം കൂടിയായിരുന്നു അത്. ഇപ്പോൾ കൈ നിറയെ സിനിമകളാണ് സ്വാസികയ്ക്ക്. കുടുക്ക് 2025, ആറാട്ട്, കേശു ഈ വീടിന്റെ നാഥൻ എന്നീ സിനിമകളിൽ അഭിനയിക്കുകയാണ് താരം.

ഇത് കൂടാതെ ടെലിവിഷനിൽ അവതാരകയായും സ്റ്റാർ മാജിക്കിൽ സ്ഥിര സാന്നിദ്ധ്യമായും നിറഞ്ഞ് നിൽക്കുകയാണ് സ്വാസിക. സീത എന്ന സീരിയലിലെ പ്രകടനവും കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയും ഒക്കെയാണ് സ്വാസികയ്ക്ക് കൂടുതൽ പ്രേക്ഷകർ തിരിച്ചറിയാൻ കാരണമായത്. കഥാപാത്രത്തിന് വേണ്ടി എത്തും ചെയ്യാൻ തയാറാണെന്ന് ഇപ്പോൾ താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

ടൈംസ് ഓഫ് ഇൻഡ്യക്ക് നൽകിയ അഭിമുഖത്തിലാണ് സ്വാസികയുടെ ഈ വെളിപ്പെടുത്തൽ. ‘സീരിയലിലായാലും സിനിമയിലായാലും എന്റെ വസ്ത്രധാരണ രീതിക്ക് അനുയോജ്യമായ കഥാപാത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്. പക്ഷേ നല്ലൊരു പ്രൊജക്റ്റ് ലഭിച്ചാൽ എന്റെ മുടി മുറിക്കാനോ ലുക്ക് മാറ്റാനോ എനിക്ക് മടിയില്ല.

ഞാൻ നേരത്തെ ജീൻസും ഷോർട്സും ധരിക്കുകയും മുടി കളർ ചെയ്യുകയും ഒക്കെ ചെയ്‌തിട്ടുണ്ട്‌. അതുകൊണ്ട് തന്നെ അവയൊന്നും എനിക്ക് പുതുമയുള്ള ഒരു കാര്യമല്ല..’, സ്വാസിക പറഞ്ഞു.സിനിമയിൽ ആയാലും സീരിയലിലായാലും സ്വാസിക കൂടുതൽ സാരി ധരിച്ചുള്ള വേഷങ്ങളിലാണ് കൂടുതൽ പ്രേക്ഷകർ കണ്ടിട്ടുള്ളത്.

CATEGORIES
TAGS