‘വാഴത്തോപ്പിൽ ഫോട്ടോഷൂട്ടുമായി സച്ചിനെ അറിയാത്ത പെൺകുട്ടി, നടി ശ്രിന്ദ..’ – ഫോട്ടോസ് വൈറലാകുന്നു

1983 എന്ന നിവിൻ പൊളി നായകനായ അഭിനയിച്ച് ക്രിക്കറ്റ് ആസ്വാദകരുടെ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നിലൂടെ നായികയായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടി ശ്രിന്ദ. ക്രിക്കറ്റ് താരം സച്ചിനെ അറിയാത്ത സുശീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രിന്ദയ്ക്ക് അതൊരു കരിയർ ബ്രേക്ക് സിനിമയായി മാറി. പിന്നീട് ഒന്നിന് പിറകെ ഒന്നായി സിനിമകൾ താരത്തിന് വന്നുകൊണ്ടേ ഇരുന്നു.

ട്രാൻസ്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ ചിത്രങ്ങളാണ് ശ്രിന്ദ അഭിനയിച്ചതിൽ അവസാനം പുറത്തിറങ്ങിയവ. 40-ൽ അധികം സിനിമകളിൽ ശ്രിന്ദ ഇതിനോടകം അഭിനയിച്ചിട്ടുമുണ്ട്. കോമഡി റോളുകൾ കൈകാര്യം ചെയ്യാനുള്ള താരത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. യുവതലമുറയിലെ നടിമാരിൽ അത്തരം കഴിവുള്ള കലാകാരികൾ വളരെ കുറവാണ്.

കമ്മട്ടിപ്പാടത്തിലും തൊണ്ടിമുതലും ദൃക്ഷസാക്ഷിയിലും ശ്രിന്ദ നായികമാർക്ക് വേണ്ടി ഡബ് ചെയ്തിട്ടുണ്ട്. ആദ്യ വിവാഹമോചനത്തിന് ശേഷം രണ്ട് വർഷം മുമ്പാണ് ശ്രിന്ദ വീണ്ടും വിവാഹിതയായത്. ഡയറക്ടർ സിജു എസ് ബാവയുമായാണ് താരം വിവാഹിതയായത്. സച്ചിന്റെ വിവാദ ട്വീറ്റിന് പിന്നാലെ അടുത്തിടെ ശ്രിന്ദയുടെ സുശീലയെ വീണ്ടും ആളുകൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. വാഴത്തോപ്പിന് ഇടയിൽ ഫോട്ടോഷൂട്ടും ചെയ്ത ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് ശ്രിന്ദ ഇപ്പോൾ. സജ്‌ന സംഗീത് ശിവനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നസ്‌നിൻ അബ്ദുള്ളയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പി.എസാണ് താരത്തിന്റെ ഈ മേക്കോവറിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. നടിമാരായ പൂർണിമ ഇന്ദ്രജിത്, ആൻ അഗസ്റ്റിൻ, മീര നന്ദൻ തുടങ്ങിയവർ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ ആശയത്തിലൂടെയുള്ള ഈ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

CATEGORIES
TAGS