‘കേരള സെറ്റുസാരി ഉടുത്ത് സദ്യ കഴിച്ച് ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ..’ – ഫോട്ടോസ് വൈറൽ

‘കേരള സെറ്റുസാരി ഉടുത്ത് സദ്യ കഴിച്ച് ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ..’ – ഫോട്ടോസ് വൈറൽ

സണ്ണി ലിയോണും കുടുംബവും കേരളത്തിൽ എത്തിയിട്ട് ഇപ്പോൾ ഒരു മാസത്തോളമായി കഴിഞ്ഞു. കഴിഞ്ഞ ഒരു മാസത്തിന് ഇടയിൽ നിരവധി തവണയാണ് കേരളത്തിലെ എത്തിയ സണ്ണി ലിയോണിന്റെ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നത്. ഇതിൽ കാശ് മേടിച്ച് ചതിച്ചുവെന്ന് പറഞ്ഞ് ഒരാൾ കൊടുത്ത കേസും ഉൾപ്പെടും.

എന്നാലും മലയാളികളുടെ സണ്ണിയോടുള്ള സ്നേഹത്തിനും തിരിച്ച് സണ്ണിക്ക് മലയാളികളോടുള്ള സ്നേഹത്തിനും കുറവൊന്നും വന്നിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ പൂവാറിലെ റിസോർട്ടിലാണ് സണ്ണി ലിയോണും കുടുംബവും താമസിക്കുന്നത്. ഇപ്പോഴിതാ തന്റെ കുടുംബത്തോടൊപ്പം കേരള തനതു ശൈലിയിൽ സദ്യ കഴിക്കുന്ന ചിത്രങ്ങളാണ് വൈറലാവുന്നത്.

കേരള സെറ്റു സാരി ഉടുത്ത് തനി മലയാളി പെൺകുട്ടിയെ പോലെ സണ്ണി ഭർത്താവ് ഡാനിയേൽ വെബ്ബറിനും മക്കൾക്കും ഒപ്പം സദ്യ കഴിക്കുന്ന ഫോട്ടോ മലയാളികൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു കഴിഞ്ഞു. സാരിയും സിൽക്ക് പിങ്ക് ബ്ലൗസും ധരിച്ച് മുടി പിന്നിയിട്ട് തലയിൽ മുല്ലപ്പൂവും കൈയിൽ കുപ്പിവളകളുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സണ്ണിയെ കൂടുതൽ സുന്ദരിയായി കാണപ്പെടുന്നു.

ഡാനിയേൽ വെള്ള കുർത്തയും മുണ്ടുമാണ് ഇട്ടിരുന്നത്. മൂത്തമകൾ നിഷ പട്ടുപാവാടയും ബ്ലൗസും ധരിച്ച് ക്യൂട്ട് ചിരിയയോട് നിൽക്കുമ്പോൾ ഇളയ രണ്ട് ആൺമക്കൾ മുണ്ടും ഷർട്ടും ധരിച്ച് കിടിലം ലുക്കിലാണ് നിൽക്കുന്നത്. തൂശൻ ഇലയിൽ പച്ചടിയും കിച്ചടിയും സാമ്പാറും അവിയലും തോരനും അച്ചാറും പപ്പടവും എല്ലാം കൊണ്ട് ഒരു കിടിലം സദ്യ കഴിക്കുന്ന സണ്ണിയെ ഫോട്ടോസിൽ കാണാം.

മലയാളികൾ താരത്തെ കാണാൻ ആഗ്രഹിച്ച വേഷങ്ങളിൽ ഒന്നായിരുന്നു ഇത്. ഒരു മാസത്തെ അവധി ആഘോഷവും അതുപോലെ ഷൂട്ട് വർക്കുകളും കഴിഞ്ഞ് ഈ മാസം തന്നെ സണ്ണി തിരിച്ച് മുംബൈയിലേക്ക് പോകും. കേസ് നിലനിൽക്കുന്നത് കൊണ്ട് തന്നെ ഉടൻ കേരളം വിട്ടുപോകാൻ താരത്തിന് ആകുമോയെന്നും സംശയമാണ്.

CATEGORIES
TAGS