‘ആരാധകരെ ഇളക്കിമറിച്ച് നടി ഷംന കാസിം, കാരവാനിൽ നൃത്തം ചെയ്ത താരം..’ – വീഡിയോ കാണാം

കോവിഡ് സാഹചര്യങ്ങൾ വന്നതോടെ മലയാളികൾ ഒരുപക്ഷേ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്ന ഒന്നാണ് ഉത്സവപറമ്പുകളിലെ സ്റ്റേജ് പരിപാടികളും ഗാനമേളയുമൊക്കെ. പതിയെ പതിയെ വീണ്ടും പഴയ പോലെ വീണ്ടും ചെറിയ രീതിയിൽ പരിപാടികൾ നടന്നു തുടങ്ങിയിട്ടുണ്ട്. പക്ഷേ പണ്ടത്തെ അത്ര ഓളം ഇതുവരെ വന്നിട്ടുമില്ല. സ്റ്റേസ്റ്റേജ് ഷോകളിലൂടെ വളർന്ന് വന്ന ഒരുപാട് താരങ്ങൾ സിനിമയിലുണ്ടായിട്ടുണ്ട്.

ഒരുപക്ഷേ താൻ ചെയ്ത കഥാപാത്രങ്ങളെക്കാൾ സ്റ്റേജ് ഷോകളിലെ ഡാൻസ് പ്രകടനംകൊണ്ട് പ്രശസ്തി നേടിയ താരമാണ് നടി ഷംന കാസിം. ഷംന കാസിമിന്റെ നൃത്തമുണ്ടെങ്കിൽ കാണികൾ ഇളകിമറിയും എന്ന് തന്നെയാണ് പറയേണ്ടത്. മലയാള സിനിമ മേഖലയിൽ അത്തരത്തിൽ ഫാസ്റ്റ് നമ്പർ ഐറ്റങ്ങളിലൂടെ ആരാധകരെ ഉണ്ടാക്കിയ ഒരാളുണ്ടോ എന്നതും സംശയമാണ്.

2004 മുതൽ സിനിമയിൽ സജീവമായി തുടരുന്ന ഒരാളുകൂടിയാണ്. ടെലിവിഷൻ ചാനലുകളിൽ പ്രതേകിച്ച് ഡാൻസ് റിയാലിറ്റി ഷോകളിൽ ജഡ്‌ജായി പലപ്പോഴും ഷംന കാസിം തിളങ്ങിയിട്ടുണ്ട്. ഇപ്പോഴും തെലുങ്കിൽ ചില ഡാൻസ് റിയാലിറ്റി ഷോകളിൽ ഷംന വിധികർത്താവാണ്. അവാർഡ് നൈറ്റുകളിലും ഷംനയുടെ ഡാൻസുണ്ടെങ്കിൽ കാണികൾ ഇരട്ടി ആവേശത്തിലാകും. മോഹൻലാലാണ് തന്റെ ഗോഡ് ഫാദർ എന്ന് ഷംന പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

കുട്ടികാലം മുതൽ നൃത്തം പഠിക്കുന്ന ഷംന കൂടുതലായി ഗ്ലാമറസ് ഡാൻസുകളിലാണ് തിളങ്ങിയിട്ടുളളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമായ ബീസ്റ്റിലെ അറബിക് കുത്ത് സോങ്ങിന് കാരവാനിൽ നൃത്തം ചെയ്യുന്ന ഒരു വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഷംന കാസിം. കിടിലം ലുക്കിലാണ് ഷംന ഡാൻസ് ചെയ്തിരിക്കുന്നത്. ആരാധകരെ ഇളക്കിമറിക്കുന്ന ഐറ്റമെന്ന് തന്നെ പറയേണ്ടി വരും.