‘പുഷ്പയിലെ ദാക്ഷായണി, ഭീഷ്മപർവ്വത്തിലെ ആലീസ്!! കിടിലം ലുക്കിൽ അനസൂയ ഭരദ്വാജ്..’ – വീഡിയോ വൈറൽ

അടുത്തിറങ്ങിയ രണ്ട് തെന്നിന്ത്യൻ സൂപ്പർഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടി അനസൂയ ഭരദ്വാജ്. ഒന്ന് അല്ലു അർജുൻ നായകനായ പുഷ്പയിലെ ദാക്ഷായണി എന്ന കഥാപാത്രവും, രണ്ടാമത്തെ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപർവ്വത്തിലെ ആലീസ് എന്ന കഥാപാത്രവും. രണ്ടിലും ശ്രദ്ധേയമായ ഈ കഥാപാത്രങ്ങൾ അനസൂയ വളരെ മികവോടെ തന്നെ അവതരിപ്പിച്ചു.

2003-ൽ പുറത്തിറങ്ങിയ ജൂനിയർ എൻ.ടി.ആർ പ്രധാന വേഷത്തിൽ എത്തിയ ‘നാഗ’ എന്ന തെലുങ്ക് ചിത്രത്തിലെ ഒരു പാട്ടിൽ അധികം ആരും ശ്രദ്ധിക്കാതെ പോയ മുഖമാണ് ഇന്നത്തെ അനസൂയ. ടെലിവിഷൻ ഷോകളിൽ അവതാരകയായി 2013 മുതൽ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ് അനസൂയ ഭരദ്വാജ്. കൂടുതലും തെലുങ്കിലാണ് അനസൂയ അവതാരകയായി തിളങ്ങിയിട്ടുള്ളത്.

തെലുങ്കിൽ കഴിഞ്ഞ 8 കൊല്ലത്തോളമായി വിജയകരമായി മുന്നോട്ട് പോയികൊണ്ടിരിക്കുന്ന ‘ജബർദസ്ത്’ എന്ന പ്രോഗ്രാമിന്റെ അവതാരക അനസൂയയാണ്. ഇത് കൂടാതെ ചില ഷോകളിൽ വിധികർത്താവായും അനസൂയ പങ്കെടുത്തിട്ടുണ്ട്. 2016 മുതലാണ് താരം സിനിമയിൽ സജീവമായി തുടങ്ങിയത്. തെലുങ്കിൽ തന്നെയാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ഭീഷ്മ പർവമാണ് അനസൂയ ആദ്യമായി ചെയ്യുന്ന മറ്റൊരു ഭാഷ ചിത്രം.

View this post on Instagram

A post shared by Anasuya Bharadwaj (@itsme_anasuya)

പുഷ്പയും ഭീഷ്മപർവവും ഇറങ്ങിയ ശേഷം അനസൂയയ്ക്ക് ഒരുപാട് ആരാധകരെ ലഭിച്ചു. അനസൂയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. വെറൈറ്റി മോഡേൺ ഔട്ട് ഫിറ്റിൽ കിടിലം ലുക്കിലാണ് അനസൂയയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ആചാര്യ, കിലാഡി, പക്കാ കൊമേർഷ്യൽ എന്നിവയാണ് അനസൂയയുടെ അടുത്ത സിനിമകൾ.


Posted

in

by