December 11, 2023

‘തിലകൻ ചേട്ടന്റെ മകൻ വിഷമിക്കണ്ട.. ഈ കടം ഞാൻ വീട്ടും..’ – അനുഭവകഥ പറഞ്ഞ് ഷമ്മി തിലകൻ

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമകളിൽ സജീവമാവുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന സിനിമയിലാണ് ഇപ്പോൾ സുരേഷ് ഗോപി അഭിനയിക്കുന്നത്. മലയാളത്തിലെ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ പാപ്പനിൽ അഭിനയിക്കുന്ന നടൻ ഷമ്മി തിലകൻ സുരേഷ് ഗോപിയുമായുള്ള ഒരു അനുഭവം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ്.

തന്റെ പിറന്നാൾ ദിനത്തിലാണ് സംഭവത്തിന് ആസ്പദമായ കാര്യം നടക്കുന്നത്. സുരേഷ് ഗോപിയും നൈല ഉഷയും ഷമ്മിയും ചേർന്നുള്ള ഒരു രംഗം ചിത്രീകരണം നടക്കുകയായിരുന്നു. രണ്ട് രാത്രികൾ നീണ്ടുനിന്ന സംഘട്ടന രംഗങ്ങൾ അവസാനത്തോടെ അടുത്തിരുന്നു. അടുത്ത ഷൂട്ടിന് വേണ്ടി തയാറെടുക്കുന്ന ഇടയ്ക്ക് ഒരു ഇടവേള വീണുകിട്ടിയപ്പോൾ ഷമ്മി സുരേഷ് ഗോപിയും സംസാരിച്ചു.

കഴിഞ്ഞ 2-3 ദിവസങ്ങളായി, ആകെ രണ്ട്-മൂന്ന് മണിക്കൂർ മാത്രമല്ലേ മനുഷ്യ നിങ്ങൾ ഉറങ്ങിയതെന്നും രാത്രി മുഴുവനും പാപ്പനായി തന്റെ കൂടെ അടികൂടുന്നുവെന്നും പകൽ എം.പിയായി രാജ്യഭരണവും ഇത് എങ്ങനെ സാധിക്കുന്നുവെന്ന് സുരേഷ് ഗോപിയുടെ ഷമ്മി ചോദിച്ചു. അദ്ദേഹം സ്വതസിദ്ധമായ ഒരു ചിരി മറുപടിയായി നൽകിയ ശേഷം സഹായിയെ നോക്കി, സഹായി മിന്നൽ മുരളി വേഗത്തിൽ ഒരു പാക്കറ്റ് അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചു.

ഡൽഹിയിൽ നിന്ന് വാങ്ങിയ എന്തോ വിശേഷപ്പെട്ട മധുര പലഹാരമായിരുന്നു അത്. നമ്മുടെ പ്രധാനമന്ത്രിയുടെ ഒക്കെ ഇഷ്ടപ്പെട്ട പലഹാരമാണെന്നും വലുപ്പചെറുപ്പമില്ലാതെ അദ്ദേഹം എല്ലാവർക്കും അത് പങ്കുവച്ചെന്നും ഷമ്മി കുറിച്ചു. മധുരം അധികം ഇഷ്ടമില്ലാത്ത ഷമ്മി അത് തന്റെ സുഹൃത്തുക്കളുമായി പങ്കിട്ട ശേഷം ഒരു നുള്ള് മാത്രമാണ് കഴിച്ചത്. കരുതിയത് പോലെയല്ലായിരുന്നുവെന്നും ഒത്തിരി സ്വാദിഷ്ടമായിരുന്നു ആ പലഹാരമെന്നും ഒന്ന് കൂടി കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നുവെന്നും ഷമ്മി കുറിച്ചു.

ഒരെണ്ണം കൂടിയുണ്ടോയെന്ന് സുരേഷ് ഗോപിയോട് ചോദിച്ചു, പക്ഷേ അദ്ദേഹം അത് എല്ലാവർക്കുമായി വീതിച്ചുനല്കിയിരുന്നു. സാരമില്ലെന്ന് ഷമ്മി പറയുകയും സുരേഷ് ഗോപി ഷമ്മിയോട്‌, “തിലകൻ ചേട്ടന്റെ മകൻ വിഷമിക്കണ്ട.. ഈ കടം ഞാൻ വീട്ടുമെന്നും മറുപടി നൽകി. പാപ്പന്റെ ഷൂട്ട് കഴിഞ്ഞ് പിന്നീട് എല്ലാവരും പിരിഞ്ഞെന്നും സുരേഷ് ഗോപി ഡെൽഹിക്കും ഷമ്മി കൊല്ലത്തേക്കും പോയെന്ന് ഷമ്മി കുറിപ്പിൽ എഴുതി.

കൃതം ഒരു മാസം കഴിഞ്ഞ് ഷമ്മിക്ക് ഫോണിൽ ഒരു കോൾ വരികയും, സുരേഷി ഗോപിയായിരുന്നു ഫോണിൽ. നിങ്ങൾക്ക് താരനുള്ള കടം അൽപ സമയത്തിനകം നിങ്ങളുടെ വാതിൽ എത്തുമെന്നും അത് സ്വീകരിക്കാൻ ഷമ്മിയോട്‌ സുരേഷ് ഗോപി ഫോണിലൂടെ പറഞ്ഞു. പറഞ്ഞു കഴിഞ്ഞതും കോളിംഗ് ബെൽ അടിച്ചെന്നും ആർട്ട് ഡയറക്ടർ ഒരു പൊതിയുമായി വാതിലിൽ നിന്ന് മുന്നിൽ നിൽപ്പുണ്ടായിരുന്നുവെന്നും ഷമ്മി പറഞ്ഞു. അന്ന് സുരേഷ് ഗോപി എല്ലാവർക്കും നൽകിയ മധുരമായിരുന്നു ആ പൊതിയിൽ.

സുരേഷ് ഗോപിയെ പോലെ മനഷ്യപ്പറ്റുള്ളതും സഹജീവികളോട് കരുണയുള്ള ഒരാൾക്ക് ഒപ്പം ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നുവെന്ന് ഷമ്മി പോസ്റ്റിലൂടെ പങ്കുവച്ചു. അദ്ദേഹത്തെ പോലെയുള്ളവർ മാത്രമാണ് യഥാർത്ഥ സൂപ്പർസ്റ്റാർ എന്നും ഷമ്മി പോസ്റ്റിൽ എടുത്തു പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്. സുരേഷ് ഗോപിയുടെ ഈ നന്മയ്ക്ക് നിരവധി പേരാണ് കമന്റുകളുമായി ഷമ്മിയുടെ പോസ്റ്റിൽ താഴെ എത്തിയത്.