‘അമ്പോ ഹോമിലെ നായികയല്ലേ ഇത്!! ഹോട്ട് ലുക്കിൽ തിളങ്ങി നടി ദീപ തോമസിന്റെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറൽ

സമൂഹ മാധ്യമങ്ങളുടെ വരവോടെ വളരെ പെട്ടന്ന് തന്നെ ശ്രദ്ധനേടുന്ന ഒരുപാട് താരങ്ങളെ കുറിച്ച് അറിയുന്നത് നമ്മൾ കാണുന്ന കാഴ്ചയാണ്. ഒരുപാട് ആരാധകരെയാണ് ഒരു സിനിമ താരത്തിനേക്കാൾ ഇവർ സ്വന്തമാക്കുന്നത്. യൂട്യൂബിൽ വിഡിയോയും വെബ് സീരീസുകളും ചെയ്ത മലയാളികൾക്ക് സുപരിചിതമായ ഒരു കമ്പനിയാണ് കരിക്ക്. അവരുടെ വീഡിയോ കാണാൻ വേണ്ടി കാത്തിരിക്കുന്ന കാഴ്ചക്കാർ ഏറെയാണ്.

മലയാളികൾ മാത്രമല്ല അവർക്ക് ആരാധകരായി ഉള്ളത്. കരിക്ക് ക്ലിക്ക് ആയതോടെ അവർ അവരുടെ ലേബലിൽ തന്നെ മറ്റു യൂട്യൂബ് ചാനലുകൾ തുടങ്ങിയിരുന്നു. കരിക്കിന്റെ തന്നെ ഫ്ലിക്കിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ദീപ തോമസ്. കരിക്കിന്റെ സ്റ്റോൺ പേപ്പർ സീസർ എന്ന വെബ് സീരിസിലൂടെയാണ് ദീപ പ്രേക്ഷകർക്ക് സുപരിചിതമാകുന്നത്. അതിൽ വന്ന ശേഷം ദീപയ്ക്ക് ഒരുപാട് ആരാധകരെ ലഭിച്ചു.

ദീപയ്ക്ക് അതിന് ശേഷം സിനിമയിൽ നിന്ന് വരെ അവസരങ്ങൾ തേടിയെത്തി. 2019-ൽ വൈറസ് എന്ന സിനിമയിലൂടെ സിനിമ രംഗത്തും സജീവമായി ദീപ. മോഹൻ കുമാർ ഫാൻസ്‌ എന്ന സിനിമയിൽ വിനയ് ഫോർട്ടിന്റെ കാമുകിയായി അഭിനയിച്ച ദീപ പിന്നീട് ഇന്ദ്രൻസ് പ്രധാന വേഷത്തിൽ അഭിനയിച്ച ഹോമിൽ ശ്രീനാഥ് ഭാസിയുടെ കാമുകിയായി നായികാ റോളിൽ അഭിനയിച്ചു.

അതിന് ശേഷം കൂടുതൽ ആളുകൾ താരത്തിനെ തിരിച്ചറിയാൻ തുടങ്ങി. ദീപ തോമസ് ചെയ്ത ഒരു പുതിയ ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് ലുക്കിൽ തിളങ്ങിയ ദീപയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത് ഫാസിൽ ഫോട്ടോഗ്രഫിയാണ്. ഫാരിസ് ലെസിനാണ് സ്റ്റൈലിംഗ്. മാറിയ വർഗീസാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.