‘എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നടി ശാലിനി. ആറ് വർഷത്തോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച ശാലിനി പിന്നീട് നായികയായും അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ ബാലതാരമായി അഭിനയിക്കാൻ ശാലിനിക്ക് അവസരം ലഭിച്ചിരുന്നു.
നായികയായി ശാലിനി മലയാളത്തിലും തമിഴിലും മാത്രമാണ് അഭിനയിച്ചത്. അതും മൂന്ന് വർഷം മാത്രമാണ് ശാലിനി നായികയായി അഭിനയിച്ചത്. ആ മൂന്ന് വർഷത്തിൽ മലയാളത്തിലും തമിഴിലുമായി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായികയായി. അനിയത്തി പ്രാവ് ആയിരുന്നു നായികയായി അഭിനയിച്ച ആദ്യ ചിത്രം. അതിന്റെ തമിഴ് റീമേക്കിലൂടെ ശാലിനി അവിടെയും നായികയായി തുടക്കം കുറിച്ചു.
അമർക്കളം എന്ന ചിത്രത്തിൽ അജിത്തിന്റെ കൂടെ അഭിനയിച്ച ശാലിനി, പിന്നീട് അജിത്തിന്റെ തന്നെ ജീവിതത്തിലും നായികയായി. 2000-ൽ വിവാഹിതയായ ശേഷം ശാലിനി അഭിനയത്തിൽ നിന്ന് പിന്മാറി. ഇനിയൊരു മടങ്ങി ഉണ്ടാകുമോയെന്ന് താരം വ്യക്തമാക്കിയിട്ടുമില്ല. രണ്ട് മക്കളാണ് ശാലിനിക്കുള്ളത്. ഈ അടുത്തിടെയാണ് ശാലിനി സോഷ്യൽ മീഡിയയിൽ സജീവമാകാൻ തീരുമാനം എടുത്തത്.
ഇപ്പോഴിതാ മകളുടെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് ശാലിനി ഇട്ട പോസ്റ്റാണ് ശ്രദ്ധനേടുന്നത്. “ഹാപ്പി ബർത്ത് ഡേ ഡാർലിംഗ്..” എന്ന ക്യാപ്ഷനോടെ മകൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ ശാലിനി പങ്കുവച്ചു. ശാലിനി മകളേക്കാൾ ചെറുപ്പമായി തോന്നുന്നുവെന്ന് ആരാധകർ പറയുന്നു. അനൗഷ്ക എന്നാണ് ശാലിനിയുടെ മകളുടെ പേര്. 2008-ലായിരുന്നു താരത്തിന്റെ മകളുടെ ജനനം.