‘തൂവൽസ്പർശത്തിലെ ശ്രീയ നന്ദിനിയാണോ ഇത്!! കലക്കൻ ഡാൻസുമായി നടി അവന്തിക മോഹൻ..’ – വീഡിയോ വൈറൽ

പുതുമുഖങ്ങളെ പ്രധാന വേഷത്തിൽ അഭിനയിച്ച് നവാഗതനായ അഭിരാം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത യക്ഷി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അവന്തിക മോഹൻ. നായികയായി അഭിനയിച്ച മിക്കതും ചെറിയ സിനിമകളായിരുന്നു. അത് കൂടാതെ ദുൽഖറിന്റെ നീലാകാശം പച്ചക്കടൽ ചുവന്ന് ഭൂമിയിൽ ശ്രദ്ധേയമായ ഒരു വേഷം അവന്തിക ചെയ്തിട്ടുണ്ടായിരുന്നു.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയായിരുന്നു അത്. അതിലെ ഡോക്ടർ നന്ദിത എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. പിന്നീട് മഴവിൽ മനോരമയിലെ തന്നെ പ്രിയപ്പെട്ടവൾ എന്ന സീരിയലിൽ താരം അഭിനയിച്ചു. 2017-ൽ വിവാഹിതയായ അവന്തികയ്ക്ക് രുദ്രയൻഷ് കൈന്ത് എന്ന പേരിൽ ഒരു മകനുമുണ്ട്. അനിൽ കുമാർ കൈന്ത് എന്നാണ് അവന്തികയുടെ ഭർത്താവിന്റെ പേര്.

ആത്മസഖി എന്ന സീരിയലിലാണ് താരത്തിന് പ്രശസ്തി നേടി കൊടുത്തത്. ഇപ്പോഴും കാണാൻ അതിസുന്ദരിയായ അവന്തിക, പല നടിമാരെക്കാളും ഐശ്വര്യമുള്ള ലുക്കാണെന്ന് ആരാധകർ പറയാറുണ്ട്. നീളൻ മുടിക്കാരി എന്ന പ്രതേകതയും അവന്തികയ്ക്കുണ്ട്. ഇപ്പോൾ ഏഷ്യാനെറ്റിലെ തൂവൽസ്പർശത്തിലെ പ്രധാന വേഷമാണ് താരം ചെയ്യുന്നത്. റേറ്റിംഗിൽ ഏറെ മുന്നിലുള്ള ഒരു പരമ്പരയാണ് ഇത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ അവന്തിക മറ്റുനടിമാരെ പോലെ ഫോട്ടോഷൂട്ടുകൾ അധികം ചെയ്യുന്ന ഒരാളല്ല. പക്ഷേ ഡാൻസ് ചെയ്യാൻ ഇഷ്ടപ്പെടുന്ന താരം ധാരാളം റീൽസുകൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു ബോളിവുഡ് പാട്ടിന് നൃത്തം ചെയ്യുന്ന വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അവന്തിക. കലക്കൻ ഡാൻസ് ആണല്ലോ എന്ന് ആരാധകർ പറയുന്നു.