‘ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷനെ!! കട്ട സ്റ്റൈലിഷ് ലുക്കിൽ നടി ശാലിൻ സോയ..’ – ഫോട്ടോസ് വൈറൽ

മിഴി തുറക്കുമ്പോൾ എന്ന പരമ്പരയിലൂടെ ബാലതാരമായി അഭിനയിച്ച് അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി ശാലിൻ സോയ. പിന്നീട് ഏഷ്യാനെറ്റിലെ മാൻഡ്രേക് എന്ന സീരിയലിൽ ശാലിൻ അഭിനയിച്ചു. അതിന് ശേഷം സിനിമയിൽ നിന്ന് ശാലിൻ അവസരം ലഭിച്ചു. ഔട്ട് ഓഫ് സിലബസ് എന്ന സിനിമയാണ് ശാലിന്റെ ആദ്യ ചിത്രം. അതിന് ശേഷം നിരവധി സിനിമകളിലും സീരിയലുകളിലും ശാലിൻ അഭിനയിച്ചു.

2009-ൽ സംപ്രേക്ഷണം ആരംഭിച്ച കുടുംബയോഗം എന്ന പരമ്പരയാണ് ശാലിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. അതിലെ അലോന എന്ന കഥാപാത്രം അത്ര പെട്ടന്ന് പ്രേക്ഷകർക്ക് മറക്കാൻ കഴിയുകയില്ല. ശാലിൻ ഓരോ സിനിമകളിലും സീരിയലുകളിലും അഭിനയിക്കുമ്പോഴും താരത്തിന്റെ വളർച്ചയും മലയാളികൾ കണ്ടുകൊണ്ടേയിരുന്നു. അതുകൊണ്ട് തന്നെ ശാലിൻ വലിയ റോളുകളിലേക്ക് എത്തുമ്പോൾ ആർക്കും വലിയ വ്യത്യാസം ഒന്നും തോന്നിയിട്ടില്ല.

വാസ്തവം, എൽസമ്മ എന്ന ആൺകുട്ടി, മാണിക്യക്കല്ല്, മല്ലു സിംഗ്, സ്വപ്നസഞ്ചാരി, കർമ്മയോദ്ധ, വിശുദ്ധൻ, റോക്ക് സ്റ്റാർ, ഡ്രാമ, ധമാക്ക തുടങ്ങിയ സിനിമകളിലും ഹലോ മായാവി, ഗജരാജൻ ഗുരുവായൂരപ്പൻ, ഓട്ടോഗ്രാഫ്, ആദിപരാശക്തി തുടങ്ങിയ പരമ്പരകളിലും ശാലിൻ അഭിനയിച്ചിട്ടുണ്ട്. സംവിധാന രംഗത്തേക്കും കടക്കുകയാണ് ശാലിൻ. ആദ്യ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാവുകയും ചെയ്തു.

ശാലിൻ അഭിനയിച്ചു കുറെ സിനിമകളും ഇനി ഇറങ്ങാനുണ്ട്. സമൂഹ മാധ്യമങ്ങളിൽ തന്റെ ചിത്രങ്ങൾ സ്ഥിരമായി പങ്കുവെക്കുന്ന ഒരാളാണ്. ഇപ്പോഴിതാ ന്യൂജൻ ജീൻസും കളർഫുൾ ഷർട്ടും ധരിച്ച് ഫ്രീക്ക് ലുക്കിൽ ഇരിക്കുന്ന ശാലിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. കിരൺ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ആഷന ആഷ് ആണ് ശാലിനെ മേക്കപ്പ് ചെയ്തിരിക്കുന്നത്.