‘മമ്മൂക്ക-ലിജോ ജോസ് ചിത്രത്തിലെ നായിക!! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നടി രമ്യ പാണ്ഡ്യൻ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന നൻപകൽ നേരത്ത് മയക്കം. ചുരുളി എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. സിനിമയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

സിനിമയിൽ നായികയായി എത്തുന്ന താരം കുറച്ച് മലയാളികൾക്ക് എങ്കിലും സുപരിചിതയാണെങ്കിലും മലയാളിയല്ല. തമിഴ് സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള നടി രമ്യ പാണ്ഡ്യനാണ് നൻപകൽ നേരത്ത് മയക്കം എന്ന മമ്മൂട്ടി ചിത്രത്തിൽ നായികയാവുന്നത്. ബിഗ് ബോസ് തമിഴിലൂടെ രമ്യ കുറച്ച് മലയാളികൾക്ക് എങ്കിലും സുപരിചിതയാണ്. അവിടെ കഴിഞ്ഞ സീസണിലെ മത്സരാർത്ഥി ആയിരുന്നു രമ്യ.

സീസൺ ഫോറിലെ മത്സരാർത്ഥി ആയിരുന്ന രമ്യ അതിൽ നാലാം സ്ഥാനം നേടുകയും ചെയ്തിരുന്നു. വിജയിക്കുമെന്ന് വിചാരിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു രമ്യ. ഡമ്മി പിസാസ് എന്ന ചിത്രത്തിലാണ് രമ്യ ആദ്യമായി നായികയായി അഭിനയിക്കുന്നത്. ജോക്കർ, ആൺ ദേവതൈ, രാമേ ആണ്ടലും രാവണേ ആണ്ടലും തുടങ്ങിയ തമിഴ് സിനിമകളിൽ അതിന് ശേഷം രമ്യ നായികയായി അഭിനയിച്ചിട്ടുണ്ട്.

ഇനി ഇറങ്ങാനുള്ളത് ഈ മമ്മൂട്ടി ചിത്രമാണ്. തമിഴിൽ ഒരു സിനിമയും ഷൂട്ടിംഗ് നടക്കുന്നുണ്ട്. രമ്യ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഒരാളാണ്. അതീവ ഹോട്ട് ലുക്കിലുള്ള രമ്യയുടെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. പച്ച ഔട്ട്ഫിറ്റിലുള്ള രമ്യയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് സുരനാണ്. ഗണേഷാണ് ഹെയർ സ്റ്റൈലിംഗ് ചെയ്തത്. ടെഡിയാണ് സ്റ്റൈലിംഗ്, കൽവോൺ ആണ് താരത്തിന് മേക്കപ്പ് ചെയ്തത്.