‘എനിക്ക് ഒരു കുരങ്ങിനെ പോലെ ചെയ്യാൻ കഴിയും, മങ്കി ബാർ വർക്ക്ഔട്ടുമായി ഇഷാനി കൃഷ്ണ..’ – വീഡിയോ വൈറൽ

കേരളീയർക്ക് ഏറെ ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറിന്റെ മൂത്തമകൾ അഹാന കൃഷ്ണ സിനിമയിൽ സജീവമാണ്. അതുപോലെ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ വലിയ സ്വാതീനം ചിലതാൻ കഴിയുന്ന ഇൻഫ്ലുവൻസേഴ്സ് ആണ്. അഹാന പോലെ കൃഷ്ണകുമാറിന്റെ നാല് മക്കളിൽ ഒരാളുകൂടി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളായ ഇഷാനിയാണ് സിനിമയിൽ അഭിനയിച്ചിട്ടുള്ളത്. ഇഷാനി മമ്മൂട്ടിയുടെ വൺ എന്ന സിനിമയിൽ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ യൂട്യൂബിൽ ബ്യൂട്ടി-ഹെൽത്ത് ടിപ്സുകൾ പങ്കുവെക്കുന്ന ഒരാളുകൂടിയാണ് ഇഷാനി. ഇൻസ്റ്റാഗ്രാമിൽ പത്ത് ലക്ഷത്തിന് അടുത്താണ് ഈ കൊച്ചുമിടുക്കിക്കുള്ള ഫോളോവേഴ്സ്.

ശരീരഭാരം കൂട്ടി ഇഷാനി തന്റെ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ജിം വർക്ക് ഔട്ട് വീഡിയോസും ഇഷാനി പങ്കുവെക്കാറുണ്ട്. ഏറ്റവും പുതിയ വർക്ക്ഔട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇഷാനി ഇപ്പോൾ. ഒരു വർഷത്തോളമായി താൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ചെയ്തിരിക്കുകയാണ് ഇഷാനി. “മങ്കി ബാ.റുകൾ അവിടെയുള്ള വ്യായാമത്തിന്റെ ഏറ്റവും ബുദ്ധിമുട്ടുള്ള രൂപമായിരിക്കില്ല, പക്ഷേ ഇത് തീർച്ചയായും എനിക്ക് വെല്ലുവിളിയായിരുന്നു.

അതുകൊണ്ടാണ് ഞാൻ എന്റെ ജിമ്മിൽ ചേർന്ന ദിവസം മുതൽ ഇത് ചെയ്യാൻ ആഗ്രഹിക്കുന്നത്! അതിനാൽ, ഒരു വർഷത്തിലേറെയായി, എനിക്ക് ഒരു കുരങ്ങിനെ പോലെ മങ്കി ബാറുകളിൽ ചെയ്യാൻ കഴിയും. സ്ഥിരതയാണ് പ്രധാനം..”, ഇഷാനി വീഡിയോടൊപ്പം കുറിച്ചു. അനിയത്തിയുടെ ഈ നേട്ടത്തെ അഭിനന്ദിച്ച് അഹാനയും സ്റ്റോറി ഇട്ടിരുന്നു. ആരാധകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചത്.