‘സാന്ത്വനം സീരിയലിലെ ജയന്തി വിവാഹിതയായി, വരൻ സംവിധായകൻ ആൽബി..’ – വീഡിയോ കാണാം
ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർ എന്ന പ്രോഗ്രാമിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സീരിയൽ നടി അപ്സര രത്നാകരൻ. കോമഡി സ്റ്റാറിൽ ശ്രദ്ധനേടിയതോടെ ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. പൗർണമിതിങ്കൾ എന്ന സീരിയലിലെ പ്രകടനത്തിലൂടെയാണ് കുടുംബപ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ സാധിച്ചത്.
ഇപ്പോഴിതാ അപ്സരയുടെ വിവാഹം ഇന്ന് ചോറ്റാനിക്കര അമ്പലത്തിൽ വെച്ച് നടന്നിരിക്കുകയാണ്. രണ്ട് വർഷത്തെ പ്രണയത്തിന് ഒടുവിലാണ് താരം വിവാഹിതയാകുന്നത് എന്ന വാർത്തകളുണ്ടായിരുന്നു. വളരെ ലളിതമായിട്ടാണ് വിവാഹം നടന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
സെറ്റുസാരിയിലാണ് അപ്സര വിവാഹത്തിന് എത്തിയത്. വിവാഹത്തിന് ധരിച്ച ബ്ലൗസിന് പിന്നിലായി ആറ്റുകാൽ അമ്മയുടെ രൂപം വച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആറ്റുകാൽ അമ്മയുടെ വലിയ ഭക്തയാണ് താനെന്നും അപ്സര മാധ്യമങ്ങളോട് പറഞ്ഞു. അപ്സര പങ്കെടുക്കുന്ന ടെലിവിഷൻ പരിപാടിയായ സെലിബ്രിറ്റി കിച്ചൺ മാജിക് എന്ന പ്രോഗ്രാമിന്റെ സംവിധായകനായ ആൽബി ഫ്രാൻസിസാണ് വരൻ.
വിവാഹത്തിന്റെ വീഡിയോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അപ്സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയൽ സംവിധാനം ചെയ്തിരുന്നതും ആൽബിയായിരുന്നു. ഇരുവരുടെയും സുഹൃത്തായ നടി സ്നേഹ ശ്രീകുമാറാണ് അപ്സരയും ആൽബിയും വിവാഹിതരാകാൻ പോകുന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ ആദ്യം പുറത്തുവിട്ടത്.