‘ചക്കപ്പഴത്തിലെ സുമേഷ് വിവാഹിതനായി, മഹീന ഇനി റാഫിയ്ക്ക് സ്വന്തം..’ – വീഡിയോ കാണാം

കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു ഹാസ്യ പരമ്പരയാണ് ഫ്ലാവേഴ്സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം. അശ്വതി ശ്രീകാന്തും ശ്രീകുമാറും പ്രധാന കഥാപാത്രങ്ങളിൽ എത്തിയ സീരിയലിൽ ഒരുപാട് പുതിയ താരങ്ങളും തിരിച്ചുവരവ് നടത്തിയ താരവുമൊക്കെ ഉണ്ടായിരുന്നു. ചക്കപ്പഴം സീരിയലിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്ന് അവതരിപ്പിക്കുന്ന ഒരാളുടെ വിവാഹമായിരുന്നു ഇന്ന്.

സോഷ്യൽ മീഡിയയിൽ താരമായിരുന്നു മുഹമ്മദ് റാഫിയുടെ വിവാഹമായിരുന്നു ഇന്ന്. 2 വർഷത്തിന് പ്രണയത്തിന് ശേഷം കാമുകിയായ മഹീനയെയാണ് റാഫി വിവാഹം ചെയ്തത്. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ് റാഫി. ചക്കപ്പഴത്തിന് വരുന്നതിന് മുമ്പ് ടിക്-ടോകിൽ ചെറിയ ചെറിയ വീഡിയോസ് ഇട്ടാണ് റാഫി മലയാളികളുടെ ശ്രദ്ധനേടിയത്. പിന്നീട് വെബ് സീരീസുകളിലും റാഫി അഭിനയിച്ചു.

ചക്കപ്പഴത്തിൽ സുമേഷ് എന്ന കഥാപാത്രത്തെയാണ് റാഫി അവതരിപ്പിക്കുന്നത്. കുടുംബത്തിലെ ഏറ്റവും ഇളയ മകനായിട്ടാണ് അതിൽ റാഫി അഭിനയിക്കുന്നത്. വീട്ടിലെ മറ്റുള്ള കഥാപാത്രങ്ങൾ ‘തുരുമ്പ്’ എന്നാണ് അതിൽ വിളിക്കുന്നത്. അതുകൊണ്ട് തന്നെ റാഫിയുടെ ആരാധകർ ‘തുരുമ്പ് സുമേഷ്’ എന്ന പേരിലാണ് താരത്തെ മിക്കപ്പോഴും വിളിക്കാറുള്ളത്. കോട്ടും സ്യുട്ടുമിട്ടാണ് റാഫി വിവാഹത്തിന് എത്തിയത്.

വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോസും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. റാഫിയുടെ വിവാഹത്തിന് ചക്കപ്പഴം കുടുംബത്തിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നു. അശ്വതി ശ്രീകാന്ത്, അർജുൻ സോമശേഖർ, ശ്രീകുമാർ, സബിത ജോർജ്, ബാലതാരങ്ങൾ തുടങ്ങിയവർ വിവാഹത്തിന് ആദ്യാവസാനം വരെ റാഫിയ്ക്ക് ഒപ്പമുണ്ടായിരുന്നു.