‘കുടുംബവിളക്കിലെ വേദിക അല്ലേ ഇത്! പച്ച സാരിയിൽ തിളങ്ങി ശരണ്യ, ബിഗ് ബോസ് ക്യുൻ..’ – ഫോട്ടോസ് വൈറൽ

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് നടി ശരണ്യ ആനന്ദ്. സിനിമയിൽ ചെറിയ വേഷങ്ങളിലാണ് ശരണ്യ അഭിനയിച്ചിട്ടുള്ളത്. പിന്നീട് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പരയിലെ വേദിക എന്ന കഥാപാത്രത്തിലൂടെ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. വില്ലത്തി വേഷം ആയിരുന്നെങ്കിൽ കൂടിയും ഭംഗിയായി ശരണ്യ അത് അവതരിപ്പിച്ചു. ഒരുപാട് ആരാധകരെ നേടിയെടുത്തു.

2020-ൽ ആരംഭിച്ച പരമ്പരയിൽ മൂന്ന് വർഷത്തോളം വേദികയായി ശരണ്യ തിളങ്ങി. 1971 ബിയോണ്ട് ബോർഡേഴ്സ്, അച്ചായൻസ്, ആകാശ ഗംഗ 2, മാമാങ്കം, ആകാശമിഠായി, ചാണക്യതന്ത്രം, ഗരുഡൻ തുടങ്ങിയ സിനിമകളിൽ ശരണ്യ അഭിനയിച്ചിട്ടുണ്ട്. കൊറിയോഗ്രാഫർ മലയാളത്തിൽ ശരണ്യ ആനന്ദ് എത്തുന്നത്. ആമേൻ അടക്കം നാല് ചിത്രങ്ങളിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫറായി ശരണ്യ പ്രവർത്തിച്ചിട്ടുണ്ട്.

ആനന്ദ് രാഘവന്റെയും സുജാതയുടെയും മകളായി സൂററ്റിലാണ് ശരണ്യ ആനന്ദ് ജനിച്ചത്. സൂരറ്റിൽ ആണ് ജനിച്ചതെങ്കിലും അടൂരാണ് ശരണ്യയുടെ സ്വദേശം. 2020-ലായിരുന്നു ശരണ്യയുടെ വിവാഹം. മനേഷ് രാജൻ എന്നാണ് ശരണ്യയുടെ ഭർത്താവിന്റെ പേര്. മോഡലിംഗ് രംഗത്തും പ്രവർത്തിച്ചിരുന്ന ശരണ്യ ഇപ്പോൾ ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം സീസൺ സിക്സിൽ മത്സരാർത്ഥിയാണ്. ആദ്യ ആഴ്ചയിൽ എലിമിനേഷനിൽ വന്നെങ്കിലും സേഫായി.

മികച്ച പ്രകടനം കാഴ്ചവച്ച് വിജയി ആകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ശരണ്യ കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ പങ്കെടുത്തപ്പോഴുള്ള സാരിയിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ശരണ്യയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് മാനേജ് ചെയ്യുന്നവരാണ് ഇതിന്റെ ഫോട്ടോഷൂട്ട് പുറത്തുവിട്ടിട്ടുള്ളത്. സമീഹയാണ് ഫോട്ടോസ് എടുത്തത്. ബിഗ് ബോസ് ക്വീൻ എന്നാണ് ആരാധകർ കമന്റ് ഇട്ടിരിക്കുന്നത്.