‘എന്റെ കുഞ്ഞ് രാജകുമാരി! നിലയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി ശ്രീനിഷ്..’ – അവൾ ഭാഗ്യവതിയെന്ന് പേളി മാണി

ബിഗ് ബോസ് മലയാളം സീസൺ സിക്സ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു പുതിയ ബിഗ് ബോസ് സീസൺ ആരംഭിക്കുമ്പോഴും തൊട്ട് മുമ്പുള്ള സീസണുകളിലെ മത്സരാർത്ഥികളുമായി താരതമ്യമൊക്കെ പലരും നടത്താറുണ്ട്. ഈ സീസണിലും അത്തരം താരതമ്യങ്ങൾ ഉണ്ടായിട്ടുണ്ട്, മുൻസീസണുകളിലെ മത്സരാർത്ഥികളുടെ സ്ട്രാറ്റജിയും ഗെയിം പ്ലാനുമൊക്കെ പുതിയ സീസണിലെ മത്സരാർത്ഥികൾ പയറ്റി നോക്കാറുണ്ട്.

ചിലരുടെ ശരിയാകുമ്പോൾ മറ്റു ചിലർക്ക് പ്രേക്ഷകരുടെ വിമർശനവും ലഭിക്കാറുണ്ട്. ബിഗ് ബോസിന്റെ ആദ്യ സീസണിൽ മത്സരാർത്ഥികളായി എത്തി പിന്നീട് പ്രണയിച്ച് വിവാഹിതരായവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് വീട്ടിൽ നിൽക്കുമ്പോൾ പേളി ശ്രീനിഷിനോട് തന്റെ പ്രണയം തുറന്ന് പറയുകയും അത് മോഹൻലാലിൻറെ മുന്നിൽ വച്ച് വരെ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

പിന്നീട് ഷോയിൽ പേളി രണ്ടാം സ്ഥാനം നേടി. ശ്രീനിഷ് ഫൈനലിലും എത്തി. പുറത്തിറങ്ങിയ ശേഷം ഇരുവരും തമ്മിൽ വിവാഹിതരായി. രണ്ട് മക്കളും ഇപ്പോൾ അവർക്കുണ്ട്. പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം പോലെ പിന്നീട് സീസണുകളിൽ പ്രണയം വർക്ക്ഔട്ടായിട്ടില്ല. പലരും ശ്രമിച്ചെങ്കിലും അത് പറയപ്പെട്ടു. പേളിയെയും ശ്രീനിഷിനെയും പോലെ പ്രണയജോഡികളായ ഒരു മത്സരാർത്ഥികൾ പോലുമില്ല.

പുറത്തും അവർ ആ സ്നേഹം തുടരുന്നുണ്ട്. രണ്ടാമത്തെ മകൾ ജനിച്ചത് ഈ വർഷമായിരുന്നു. ഇപ്പോഴിതാ ശ്രീനിഷ് മൂത്തമകൾക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. “കുഞ്ഞ് രാജകുമാരി” എന്ന ക്യാപ്ഷനോടെ മകൾ നിലയ്ക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോസ് ശ്രീനിഷ് പോസ്റ്റ് ചെയ്തു. “അവളുടെ ജീവിതത്തിൽ നിന്നെ കിട്ടിയതിൽ അവൾ ഭാഗ്യവതിയാണ്, അവളുടെ ഹീറോയായി..”, എന്ന് പേളി കമന്റ് ഇടുകയും ചെയ്തു.