‘ആത്മഹത്യ ചിന്തകൾ എന്നെ അലട്ടിക്കൊണ്ടിരുന്നു, പിന്തിരിപ്പിച്ചത് അനിയന്റെ മുഖം..’ – തുറന്ന് പറഞ്ഞ് നടി സനുഷ

‘ആത്മഹത്യ ചിന്തകൾ എന്നെ അലട്ടിക്കൊണ്ടിരുന്നു, പിന്തിരിപ്പിച്ചത് അനിയന്റെ മുഖം..’ – തുറന്ന് പറഞ്ഞ് നടി സനുഷ

മലയാളത്തിൽ ഒരുപാട് സിനിമകളിൽ ബാലതാരമായി അഭിനയിച്ച് സംസ്ഥാന അവാർഡ് വരെ നേടിയിട്ടുള്ള താരമാണ് നടി സനുഷ സന്തോഷ്. ബാലതാരത്തിൽ നിന്ന് നായികയായി മാറി, പിന്നീട് തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ആളാണ് സനുഷ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തെലുഗ് ചിത്രമായ ജേഴ്സിലാണ് സനുഷ അവസാനമായി അഭിനയിച്ചത്.

സനുഷയെയും അനിയൻ സനൂപിനെയും പ്രേക്ഷകർ അത്രത്തോളം ഇഷ്ടപ്പെട്ടവരാണ്. സനൂപും ബാലതാരമായി അഭിനയിച്ച് സംസ്ഥാന അവാർഡ് നേടിയ ഒരാളാണ്. എന്നാൽ ലോക്ക് ഡൗൺ നാളിൽ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള മാനസിക സംഘർഷങ്ങളെ കുറിച്ച് യൂട്യൂബിൽ സ്വന്തം ചാനലിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് സനുഷ.

സനുഷയുടെ വാക്കുകൾ ശരിക്കും ആരാധകരെയും പ്രേക്ഷകരെയും ഞെട്ടിപ്പിക്കുന്നതാണ്. ആത്മഹത്യാ ചെയ്യാനുള്ള ചിന്തകൾ തന്റെ മനസ്സിൽ ഉണ്ടായിരുന്നുവെന്ന് സനുഷ വീഡിയോയിൽ പറഞ്ഞു. സനുഷയുടെ വാക്കുകൾ, ‘ലോക്ക് ഡൗണിന്റെ തുടക്കസമയത്ത് ഞാൻ വളരെ മോശം അവസ്ഥയിലൂടെ കടന്നു പോകുവായിരുന്നു.

അതിപ്പോ എല്ലാ രീതിയിലും, പ്രൊഫഷണലായും പേർസണലായാലും.. ആലോചിക്കുമ്പോൾ അങ്ങനെയൊരു അവസ്ഥയിലൂടെ ആണല്ലോ ഞാൻ പോയതെന്നും അതിനെ മറികടക്കാനും സാധിച്ചു. ആരോടും എങ്ങനെ പറയുമെന്ന് അറിയാതെ, എന്റെ ഉള്ളിലെ പേടിപ്പെടുത്ത ആ മൂകത ഫ്രണ്ട്സിനോടും ഫാമിലിയോടും എങ്ങനെ പറയുമെന്നുള്ള പേടിയായിരുന്നു.

വളരെ മോശമായിട്ടുള്ള സമയത്ത് ഒറ്റക്കായി പോയി, ആരോടും സംസാരിക്കാൻ മൂഡില്ല, പ്രതേകിച്ച് ഒന്നിനോടും വലിയ താല്പര്യമില്ല എന്നുള്ള അവസ്ഥയായിരുന്നു. ഒരു പോയിന്റ് എത്തിയപ്പോൾ ഞാൻ വല്ല തെറ്റും ചെയ്തു പോകുമോയെന്ന് പേടിച്ചു പോയി. ആത്മഹത്യയെ കുറിച്ചുള്ള ചിന്തകൾ എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. എല്ലാത്തിലും നിന്ന് ഓടാൻ തോന്നി.. ആരോടും ഒന്നും പറയാതെ എന്റെ വളരെ അടുത്ത സുഹൃത്തിനെ വിളിച്ച് പറഞ്ഞു, ഞാൻ വരവാണെന്ന്.

ഞാൻ നേരെ വയനാട് പോയി. ആൾക്കാരൊക്കെ കാണുന്ന ചിരിച്ച് കളിച്ച് നിൽക്കുന്ന ഫോട്ടോസ് ഇങ്ങനെത്തെ ഡൗണായി ഇരിക്കുന്ന സമയത്തുള്ളതാണ്. എന്റെ മിക്ക ഫ്രണ്ട്സും ഇത്തരത്തിൽ ഒറ്റക്കായി പല തരം പ്രശ്‌നങ്ങളിലൂടെ പോകുന്നവരായിരുന്നു. അവരോടൊക്കെ ഞാൻ മെയിൻ ആയിട്ടുള്ള കാര്യം, വീട്ടിൽ പറഞ്ഞിട്ടുണ്ടോ എന്നതാണ്. വീട്ടിൽ പറയാൻ പലർക്കും പേടിയാണ്.

വീട്ടിൽ പറഞ്ഞാൽ സൈകാർട്ടിസ്റ്റ് അല്ലെങ്കിൽ സൈക്കോളജിസ്റ്റ് ആയിട്ടുള്ള ആളുകൾ ഹെൽപ് ചോദിക്കുന്നത് പ്രാന്തായിട്ടുള്ള ആളുകൾ പോകുന്ന സ്ഥലമാണെന്നാണ് മിക്ക ആളുകളും വിചാരിക്കുന്നത്. പോയി കഴിഞ്ഞാൽ ആളുകൾ എന്ത് വിചാരിക്കുമെന്നാണ് മിക്ക വീട്ടുകാരും ചിന്തിക്കുന്നത്. ഞാൻ ഡോക്ടറെ കണ്ടു. അങ്ങനെ കുറെ ആലോചിച്ച ശേഷം ഞാൻ വീട്ടിൽ പറഞ്ഞു. പ്രതീക്ഷിച്ച പോലെ ചെറിയ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായി.

നിനക്ക് എന്താ.. നിനക്ക് പ്രശ്നങ്ങൾ ഒന്നുമില്ല.. ഞങ്ങൾ ഇല്ലേ കൂടെ എന്നൊക്കെ അവർ പറഞ്ഞു. ഞാൻ ആ ഒരു സമയത്ത് എന്റെ എല്ലാ കാര്യങ്ങളും പറഞ്ഞിരിക്കുന്നത് എന്റെ അനിയനോട് ആണ്. അവന്റെ അടുത്ത് മാത്രമേ ഞാൻ ഡോക്ടർ അടുത്ത് പോയ കാര്യങ്ങളും അതുപോലെ ആത്മഹത്യാ ചിന്തകളുടെ കാര്യമൊക്കെ പറഞ്ഞിട്ടുള്ളത് അവനോടാണ്. എന്നെ വേറെ ഒന്നിലേക്കും ചിന്തിക്കാതെ എന്നെ പിടിച്ച് നിർത്തിയ ഫാക്ടറെന്ന് പറയുന്നത് എന്റെ അനിയനാണ്.

ഞാൻ പോയാൽ അവനാര്? എന്നുള്ള ഒരു ചിന്ത വന്നപ്പോഴാണ് അങ്ങനെ ചെയ്യാൻ പാടില്ല എന്ന് എനിക്ക് തോന്നിയത്. അങ്ങനെയാണ് ചിന്തിച്ച് തുടങ്ങിയത്, യോഗ, മെഡിറ്റേഷൻ, വർക്ക് ഔട്ട്, ഡാൻസ്, യാത്രകൾ അങ്ങനെയുള്ള എല്ലാ പരിപാടികളും തുടങ്ങി. ആർക്കും അറിയില്ല, ആരും എന്നോട് ചോദിച്ചിട്ടുമില്ല ഞാൻ ഒക്കെയാണോ എന്നൊക്കെ.. ഇപ്പോ ഞാൻ ഒക്കെയാണ്.. പതിയെ എല്ലാംപഴയതുപോലെ ആയി. ഇതുപോലെ ഒരു സിറ്റുവേഷൻ വരുമ്പോൾ സഹായം ചോദിക്കുക.. എല്ലാവരുമുണ്ട് കൂടെ..’, സനുഷ പറഞ്ഞു.

CATEGORIES
TAGS