‘കൊറോണ ഒക്കെയല്ലേ ഒന്ന് ചിൽ ചെയ്യാൻ തീരുമാനിച്ചു..’ – ഗ്ലാമറസ് ലുക്കിൽ ഫോട്ടോഷൂട്ടുമായി നടി പാർവതി നായർ

‘കൊറോണ ഒക്കെയല്ലേ ഒന്ന് ചിൽ ചെയ്യാൻ തീരുമാനിച്ചു..’ – ഗ്ലാമറസ് ലുക്കിൽ ഫോട്ടോഷൂട്ടുമായി നടി പാർവതി നായർ

മലയാളം, തമിഴ്, കന്നഡ ഭാഷകളിലെ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചതമായ മുഖമാണ് നടി പാർവതി നായരുടേത്. ജയസൂര്യ, ഇന്ദ്രജിത്, കുഞ്ചാക്കോ ബോബൻ ഒന്നിച്ച ‘പോപ്പിൻസ്’ എന്ന വി. കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രതിലൂടെ അഭിനയരംഗത്തേക്ക് വന്ന പാർവതി പക്ഷേ തിളങ്ങിയത് തമിഴ് സിനിമകളിൽ അഭിനയിച്ച ശേഷമാണ്.

കന്നഡ ചിത്രമായ സ്റ്റോറി കഥേയിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള സിമ അവാർഡ് നേടിയിട്ടുണ്ട് പാർവതി. അതോടുകൂടി പാർവതിയുടെ കരിയർ തന്നെ മാറി മറിഞ്ഞു. നീ കൊ ഞ ചാ, ഡി കമ്പനി, ജെയിംസ് ആൻഡ് ആലീസ്, ഓവർടേക്ക്, നീരാളി തുടങ്ങിയ മലയാള സിനിമകളിൽ പാർവതി അഭിനയിച്ചിട്ടുണ്ട്.

അജിത് നായകനായ തമിഴ് സിനിമ ‘എന്നൈ അറിന്താലിൽ അഭിനയിച്ച ശേഷമാണ് പാർവതിക്ക് ഒരുപാട് ആരാധകർ ഉണ്ടായത്. പിന്നീട് അതെ വർഷം കമൽ ഹാസനൊപ്പം ഉത്തമവില്ലൻ എന്ന സിനിമയിൽ അഭിനയിച്ചു പാർവതി. ഇതിന് പുറമേ മറ്റൊരു സന്തോഷ വാർത്ത എന്താണെന്ന് വച്ചാൽ പാർവതി ഇപ്പോൾ അഭിനയിക്കുന്നത് ബോളിവുഡ് ചിത്രത്തിലാണ്.

സോഷ്യൽ മീഡിയയിൽ സജീവമായി ഫോട്ടോസും മറ്റു പോസ്റ്റുകളും ഇടാറുള്ള പാർവതി ഈ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫോട്ടോസാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഗ്ലാമറസ് ഔട്ട് ഹിറ്റുകളിൽ ഫോട്ടോസ് പോസ്റ്റ് ചെയ്യുന്ന ഒരാളാണ് പാർവതി. അതുകൊണ്ട് തന്നെ പുതിയ ചിത്രങ്ങൾക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

‘കൊറോണ ഒക്കെയല്ലേ ഒന്ന് ചിൽ ചെയ്യാൻ തീരുമാനിച്ചു.. വെറുതെ പറഞ്ഞതാണ്.. ഷി അവാർഡ്‌സിന്റെ സമയത്ത് ഇടയ്ക്ക് ബ്രേക്ക് കിട്ടിയപ്പോൾ എടുത്തതാണ് അതും സാമൂഹിക അകലം പാലിച്ചു. എനിക്ക് അവാർഡ് തന്നതിന് ഷീ മാഗസിന് നന്ദി.. സീറോ ഗ്രാവിറ്റി ഫോട്ടോഗ്രാഫിയാണ് പാർവതിയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

CATEGORIES
TAGS