‘വേദിയിൽ നിറഞ്ഞാടി നടി സനുഷ സന്തോഷ്, ഇത് എന്തൊരു എനർജിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

ബാലതാരമായി സിനിമയിൽ അഭിനയിച്ച് ജനങ്ങളുടെ ഹൃദയത്തിൽ കയറിക്കൂടിയ താരമാണ് സനുഷ സന്തോഷ്. രണ്ട് തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയ ഒരാളുകൂടിയാണ് സനുഷ. 2004-ൽ ബാലതാരമായി അഭിനയിച്ചായിരുന്നു ആദ്യത്തെ അവാർഡ് നേടിയത്. പിന്നീട് സനുഷ വർഷങ്ങൾക്ക് ഇപ്പുറം അഭിനയിച്ച സിനിമയിൽ ജൂറിയുടെ പ്രതേക പരാമർശത്തിന് അർഹയായി.

കുട്ടിയായിരുന്നപ്പോൾ അഭിനയിച്ചിരുന്നപ്പോൾ ലഭിച്ച കഥാപാത്രങ്ങൾ സനുഷ നായികയായി അഭിനയിച്ചപ്പോൾ ലഭിച്ചില്ല. സിനിമയിൽ മാത്രമല്ല സീരിയലിലും സനുഷ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2019-ൽ തെലുങ്കിൽ പുറത്തിറങ്ങിയ ജേർസിയിലാണ് അവസാനമായി സനുഷ അഭിനയിച്ചത്. ഇപ്പോൾ ബിബിൻ ജോർജ് നായകനാകുന്ന ഒരു മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

സനുഷ ടെലിവിഷൻ രംഗത്ത് ഇപ്പോൾ പ്രോഗ്രാമുകളിൽ അതിഥിയായി എത്തി പ്രേക്ഷകരുടെ കൈയടി നേടാറുണ്ട്. സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിൽ നിരവധി തവണ അതിഥിയായി സനുഷ പങ്കെടുത്തിരുന്നു. സനുഷയുടെ പുതിയ പല വിശേഷങ്ങളും ആരാധകരും പ്രേക്ഷകരും അറിഞ്ഞത് ആ ഷോയിൽ പങ്കെടുത്ത ശേഷമാണ്. ക്രിസ്തുമസ് സ്പെഷ്യൽ എപ്പിസോഡിൽ ഉണ്ണിമുകുന്ദനൊപ്പം സനുഷ പങ്കെടുത്തിരുന്നു.

ന്യൂ ഇയർ എപ്പിസോഡിലും സനുഷയും ഉണ്ണിയും തന്നെയായിരുന്നു പ്രധാന അതിഥികൾ. ന്യൂ ഇയർ എപ്പിസോഡിൽ സനുഷ ഇപ്പോഴത്തെ ട്രെൻഡിങ് സോങ്ങായ പുഷ്പയിലെ സാമി സാമി പാട്ടിന് വേദിയിൽ ചുവടുവച്ചിരുന്നു. ശരിക്കും വേദി ഇളക്കിമറിച്ച പ്രകടനമായിരുന്നു സനുഷയുടേത്. എന്തൊരു എനർജിയാണ് ഡാൻസിൽ ഉടനീളം സനുഷയ്ക്ക് എന്ന് ആരാധകർ അഭിപ്രായപ്പെട്ടു.