‘മോഹൻലാലിൻറെ ക്യൂട്ട് ഭാവങ്ങൾ!! ബ്രോ ഡാഡിയിലെ റൊമാന്റിക് സോങ്ങ് പുറത്തിറങ്ങി..’ – വീഡിയോ കാണാം

ലൂസിഫർ എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയ്ക്ക് ശേഷം മോഹൻലാലും പൃഥ്വിരാജ് സുകുമാരനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ആദ്യ സിനിമ ഒരു പൊളിറ്റിക്കൽ മാസ്സ് സിനിമയായപ്പോൾ രണ്ടാമത്തെ ചിത്രം ഒരു ഫാമിലി കോമഡി എന്റർടൈനറാണ്. മോഹൻലാൽ, പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, കനിഹ, ജഗദീഷ്, സൗബിൻ, ജാഫർ ഇടുക്കി തുടങ്ങിയ താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്.

ശ്രീജിത്ത് എനും ബിബിൻ മാലിയേക്കാളും തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി മികച്ച അഭിപ്രായമാണ് നേടിയത്. തൊണ്ണൂറുകളിലെ മോഹൻലാൽ അഭിനയിച്ച നിരവധി കഥാപാത്രങ്ങളുടെ വേറെയൊരു ഒരു പതിപ്പ് പോലെയാണ് ബ്രോ ഡാഡിയിലെ ജോൺ കാറ്റാടി. മോഹൻലാലിൻറെ അതിശക്തമായ തിരിച്ചുവരവ് ആയിരിക്കും സിനിമയെന്ന് പ്രേക്ഷകർ പറയുന്നുണ്ട്.

മോഹൻലാലിൻറെ മകന്റെ റോളിലാണ് സംവിധായകൻ കൂടിയ പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം നിർവഹിക്കുന്നത്. സിനിമയിലെ ആദ്യത്തെ ഗാനം ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്. മോഹൻലാലും പൃഥ്വിരാജ് കല്യാണിയും മീനയും കാവ്യാ ഷെട്ടിയും എല്ലാമുള്ള ഒരു പ്രണയ ഗാനരംഗമാണ് പുറത്തുവന്നിരിക്കുന്നത്. എം.ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്.

മോഹൻലാലിന്റേയും ക്യൂട്ട് പ്രണയഭാവങ്ങളും മീനയുടെ പ്രകടനവും ഒപ്പം പൃഥ്വിരാജിനൊപ്പമുള്ള കല്യാണിയുടെ പ്രണയ നിമിഷങ്ങളും പാട്ടിൽ കാണിക്കുന്നുണ്ട്. പാട്ടിന് അവസാനം കാവ്യാ ഷെട്ടിയും പൃഥ്വിരാജിന്റെ കഥാപാത്രവും ഒരുമിച്ച് ഡാൻസ് ചെയ്യുന്നതും കാണിക്കുന്നുണ്ട്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ഈശോ ജോൺ കാറ്റാടി എന്ന കഥാപാത്രം പെണുങ്ങളുടെ പിറകെ നടക്കുന്നയാളോ എന്ന് പ്രേക്ഷകർക്ക് സംശയം തോന്നിപ്പിക്കുന്നുമുണ്ട്.


Posted

in

,

by