‘റീൽ-റിയൽ അമ്മമാർക്ക് ഒപ്പം സാന്ത്വനത്തിലെ ദേവൂട്ടി! പോസ്റ്റുമായി സജിത ബേട്ടി..’ – ഏറ്റെടുത്ത് ആരാധകർ

മലയാള ടെലിവിഷൻ സീരിയലുകളിൽ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. 2020-ൽ ആരംഭിച്ച പരമ്പര 900-ൽ അധികം എപ്പിസോഡുകൾ പിന്നിട്ട് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. കഥാപാത്രങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് സീരിയലും കടന്നിരിക്കുകയാണ്. അഞ്ച് വർഷങ്ങൾക്ക് ശേഷം കഥാപാത്രങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ കാണിക്കുന്നത്.

സീരിയലിൽ ഗിരീഷ് നമ്പ്യാർ അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തിന്റെയും രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ എന്ന കഥാപാത്രത്തിന്റെയും മകളായി അഞ്ച് വർഷങ്ങൾക്ക് ഇപ്പുറം ഒരു ബാലതാരം അവതരിപ്പിക്കുന്നുണ്ട്. ദേവൂട്ടി എന്ന കഥാപാത്രമായി അഭിനയിക്കുന്നത് ബേബി ഇസ എന്ന താരമാണ്. ദേവൂട്ടിയെ പ്രേക്ഷകർ ഇരുകൈയും നീട്ടി കുറച്ച് എപ്പിസോഡുകൾ കൊണ്ട് തന്നെ സ്വീകരിച്ചു.

ദേവൂട്ടിയുടെ യഥാർത്ഥ ജീവിതത്തിലെ അമ്മയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. സിനിമ, സീരിയൽ താരമായ സജിത ബേട്ടിയുടെ മകളാണ് ബേബി ഇസ. അമ്മയെ പോലെ തന്നെ അഭിനയ രംഗത്തേക്ക് വളരെ ചെറിയ പ്രായത്തിൽ എത്തിയിരിക്കുകയാണ് ഇസയും. ഒരു സമയത്ത് സജിത ബേട്ടി ടെലിവിഷൻ പ്രേക്ഷകർക്ക് ഇടയിലുണ്ടാക്കിയ ഓളം ഒന്ന് വേറെയാണ്. ഇപ്പോൾ ഉപ്പും മുളകിലും സജിത അഭിനയിക്കുന്നുണ്ട്.

അതേസമയം ദേവൂട്ടി സീരിയലിലെ അമ്മയ്ക്കും ജീവിതത്തിലെ അമ്മയ്ക്കും ഒപ്പം ഇരിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറുന്നത്. രക്ഷ രാജ് ആണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സാന്ത്വനം സീരിയലിന്റെ ആരാധകർ പോസ്റ്റ് ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഇസ കുട്ടി സജിത ബേട്ടിയെ പോലെ തന്നെയുണ്ടെന്നാണ് ആളുകൾ പറയുന്നത്. സിനിമയിലും അവസരം കിട്ടട്ടെയെന്നും ചിലർ ആശംസിക്കുന്നുണ്ട്.