‘കൂട്ടുകാരിക്കൊപ്പം ‘ജലേബി ബേബി’ എന്ന സൂപ്പർഹിറ്റ് സോങ്ങിന് ചുവടുവച്ച് സാനിയ ഇയ്യപ്പൻ..’ – വീഡിയോ വൈറൽ

‘കൂട്ടുകാരിക്കൊപ്പം ‘ജലേബി ബേബി’ എന്ന സൂപ്പർഹിറ്റ് സോങ്ങിന് ചുവടുവച്ച് സാനിയ ഇയ്യപ്പൻ..’ – വീഡിയോ വൈറൽ

മലയാള സിനിമയിലെ യുവതലമുറയിലെ ഫാഷൻ ക്വീൻ എന്ന അറിയപ്പെടുന്ന നടിയാണ് സാനിയ ഇയ്യപ്പൻ. തന്റെ ഡാൻസ് കഴിവുകളിലൂടെ റിയാലിറ്റി ഷോയിൽ പങ്കെടുത്ത് പിന്നീട് സിനിമയിലേക്ക് എത്തിപ്പെട്ട താരം ചുരുങ്ങിയ സമയംകൊണ്ട് ഒരുപാട് ആരാധകരുള്ള ഒരു നടിയായി മാറി. ഗ്ലാമറസ് വേഷത്തിൽ ഫോട്ടോസ് പോസ്റ്റ് ചെയ്യാറുള്ള ഒരാളാണ് സാനിയ.

സോഷ്യൽ മീഡിയയിൽ ഒരുപാട് ട്രോളുകളും വിമർശനങ്ങളും വസ്ത്രധാരണത്തിന്റെ പേരിൽ കേൾക്കേണ്ടി വന്നിട്ടുണ്ട് താരം. പക്ഷേ നെഗറ്റീവുകളോട് പൊതുവേ പ്രതികരിക്കാത്ത ഒരാളാണ് സാനിയ എന്നതാണ് സത്യം. വിമർശനങ്ങളെ മൈൻഡ് ചെയ്യാതെ മുന്നോട്ട് പോകുന്ന താരം തന്റേതായ ഒരു ഇടം ഈ ചെറിയ പ്രായത്തിൽ മലയാള സിനിമയിൽ കണ്ടെത്തി കഴിഞ്ഞു.

വെറും 18 വയസ്സ് മാത്രം പ്രായമുള്ള സാനിയ ലൂസിഫർ പോലൊരു ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ആരും ആ പ്രായത്തിൽ കൊതിക്കുന്ന ഒരു റോൾ ചെയ്ത മുന്നേറി കൊണ്ടിരിക്കുകയാണ്. ഫാഷനെബിൾ ആയ ഒരു താരം ആയതുകൊണ്ട് തന്നെ ധാരാളം ഫോട്ടോഷൂട്ടുകളും സാനിയ ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള സാനിയ ഒരു ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

സാനിയയുടെ ഒറ്റ സുഹൃത്തും ഡി ഫോർ ഡാൻസിലെ മത്സരാർത്ഥിയും ആയിരുന്ന ഷാമസിനൊപ്പം നൃത്ത ചുവടുകളുമായി എത്തിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ തരംഗമായ ജലേബി ബേബി എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്. മികച്ച അഭിപ്രായങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്നും സാനിയക്ക് ലഭിച്ചിരിക്കുന്നത്.

CATEGORIES
TAGS