‘സെറ്റിൽ എന്നെ ഏറ്റവും ശല്യപ്പെടുത്തുന്ന ആൾ, എന്നിട്ടും എന്റെ ഫേവറേറ്റ്..’ – മോഹൻലാലിനെ കുറിച്ച് എസ്തർ അനിൽ

‘സെറ്റിൽ എന്നെ ഏറ്റവും ശല്യപ്പെടുത്തുന്ന ആൾ, എന്നിട്ടും എന്റെ ഫേവറേറ്റ്..’ – മോഹൻലാലിനെ കുറിച്ച് എസ്തർ അനിൽ

ആമസോൺ പ്രൈമിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ മനസ്സ് കീഴടക്കി മുന്നേറികൊണ്ടിരിക്കുകയാണ് മോഹൻലാൽ നായകനായി എത്തിയ ദൃശ്യം 2. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. ആ കാത്തിരിപ്പ് വെറുതെ ആയില്ലായെന്ന് സിനിമ ഇറങ്ങിയപ്പോൾ മനസ്സിലായി.

ഒരു ഗംഭീര സിനിമ തന്നെയാണ് ജീത്തു ജോസഫ് എടുത്തിരിക്കുന്നത്. ആദ്യ ഭാഗത്ത് അഭിനയിച്ചവരായിരുന്ന കൂടുതലും രണ്ടാം ഭാഗത്തിലും. മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടിയുടെ ഭാര്യയായി അഭിനയിച്ച മീനയും മക്കളായി അഭിനയിച്ച അൻസിബ ഹസ്സനും എസ്തറും രണ്ടാം ഭാഗത്തിലും ഭംഗിയായി അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ജോർജുകുട്ടിയുടെ ഇളയ മകളായി അഭിനയിച്ച എസ്തർ ഷൂട്ടിങ്ങിൽ ലൊക്കേഷനിലെ മോഹൻലാലിനൊപ്പം നിമിഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. ഫോട്ടോസിനും എസ്തർ കുറിച്ച വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘സെറ്റിൽ എന്നെ ഏറ്റവും ശല്യപ്പെടുത്തുന്നയാൾ, പക്ഷേ എപ്പോഴും എന്റെ പ്രിയപ്പെട്ടയാൾ.

ദൃശ്യം 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ, എല്ലാ ദിവസവും രാവിലെ സെറ്റുകളിൽ വരുന്നത് ഞാൻ ഓർക്കുന്നു, സമയ പരിധികൾ, ഞാൻ പൂർത്തിയാക്കേണ്ട അസൈൻമെന്റുകൾ, എന്റെ പരീക്ഷകൾ.. മധുരമുള്ള പുഞ്ചിരിയോടെ ലാലേട്ടൻ, ഒരു ഗുഡ് മോർണിംഗ് പറഞ്ഞുകൊണ്ട് വരുമായിരുന്നു. ഒരു തവണയല്ല, എല്ലാ ദിവസവും! എന്റെ ദിവസം തിളക്കമാർന്നത് ആക്കാൻ അതുമതിയാരുന്നു.

എന്തുതന്നെ സംഭവിച്ചാലും അദ്ദേഹം എന്നെ കളിയാക്കാൻ എന്തെങ്കിലും ചെയ്യുമായിരുന്നു. മീന ചേച്ചിയും അൻസിബ ചേച്ചിയും, നിങ്ങൾ എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ ടീമിൽ ചേർന്നു! ഞാൻ ഉദ്ദേശിച്ചത് എന്തുകൊണ്ട് ?? എന്തുകൊണ്ടാണ് എന്നെ എല്ലായ്‌പ്പോഴും ടാർഗെറ്റുചെയ്‌തത്.. തമാശകൾക്ക് അപ്പുറം ഞങ്ങൾക്ക് ദൃശ്യം 2-വിന്റെ ഷൂട്ടിംഗ് സമയം ഏറ്റവും മികച്ചതായിരുന്നു. ലാൽ അങ്കിൾ ഒരു കൂമ്പാരം നന്ദി..’, എസ്തർ കുറിച്ചു.

CATEGORIES
TAGS