‘മുടി കളർ ചെയ്ത് സ്റ്റൈലിഷ് ലുക്കിൽ കിടിലം മേക്കോവറുമായി നടി സാനിയ ഇയ്യപ്പൻ..’ – ഫോട്ടോസ് കാണാം!!

‘മുടി കളർ ചെയ്ത് സ്റ്റൈലിഷ് ലുക്കിൽ കിടിലം മേക്കോവറുമായി നടി സാനിയ ഇയ്യപ്പൻ..’ – ഫോട്ടോസ് കാണാം!!

മലയാളത്തിന്റെ സ്വന്തം ഫാഷൻ ക്വീൻ എന്ന അറിയപ്പെടുന്ന താരമാണ് നടി സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന സിനിമയ്ക്ക് ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയും പിന്നീട് ഒരുപാട് അവസരങ്ങൾ തേടി വരികയും ചെയ്ത സാനിയ ബാലതാരമായിട്ടാണ് സിനിമയിൽ അഭിനയിച്ചു തുടങ്ങിയത്. 2014-ൽ ബാല്യകാലസഖി എന്ന ചിത്രത്തിലാണ് സാനിയ ആദ്യമായി അഭിനയിച്ചത്.

പിന്നീട് അപ്പോത്തിക്കിരിയിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ച സാനിയ നല്ലയൊരു നർത്തകി കൂടിയാണ്. ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി പ്രേക്ഷകർ കണ്ട സാനിയ അധികം വൈകാതെ തന്നെ സിനിമയിൽ എത്തിപ്പെട്ടു. സിനിമയിൽ നായികയായി അഭിനയിച്ച ശേഷം തുടക്കത്തിൽ ചില ട്രോളുകളിൽ പെട്ടെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്നു.

പൃഥ്‌വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച ശേഷം പ്രേക്ഷകരുടെ മനസ്സിൽ വീണ്ടും സ്ഥാനം നേടിയെടുത്തു. സാനിയയെ ഫാഷൻ ക്വീൻ എന്ന് വിളിക്കാൻ മറ്റൊരു കാരണം എന്താണെന്നുവച്ചാൽ താരം ചെയ്യുന്ന വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളാണ്. ഫോട്ടോഷൂട്ടുകൾ ചെയ്യുമ്പോൾ ഇത്രയേറെ സൈബർ സദാചാരം നേരിടേണ്ടി വന്നിട്ടുള്ള താരം വേറെയില്ല.

ഇപ്പോൾ ഇതാ സാനിയയുടെ പുതിയ ലുക്കും ആരാധകർ സോഷ്യൽ മീഡിയയിൽ വൈറലാക്കിയിരിക്കുകയാണ്. ഈ തവണ തന്റെ മുടി കളർ ചെയ്ത സ്റ്റൈലിഷ് ലുക്കിലാണ് സാനിയ എത്തിയത്. അനിജ ജലൻ ഫോട്ടോഗ്രാഫിയാണ് സാനിയയുടെ പുതിയ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. മയിലിന്റെ നിറത്തിലുള്ള ഹെയർ കളർ ചെയ്തത് ബാരിക്സ്ലസ് സലൂണാണ്.

CATEGORIES
TAGS