December 10, 2023

‘അമ്പോ!! ഒരു രക്ഷയുമില്ല!! ഹെവി വെയിറ്റ് വർക്ക്ഔട്ടുമായി ഐശ്വര്യ ലക്ഷ്മിയും സാനിയയും..’ – വീഡിയോ കാണാം

സിനിമ താരങ്ങൾക്ക് ഇടയിൽ ഫിറ്റ്‌നെസ് ശ്രദ്ധിക്കുന്ന കാര്യത്തിൽ ഒരു സമയം വരെ മലയാളത്തിൽ വളരെ കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നോള്ളൂ. 2010 കാലഘട്ടത്തിന് ശേഷമാണ് മലയാള സിനിമയിലെ താരങ്ങൾ കൂടുതലായി ഫിറ്റ്‌നെസ് ശ്രദ്ധിക്കുകയും ജിമ്മുകളിലും വീടുകളിലും വ്യായാമം ചെയ്യാൻ സമയം കണ്ടെത്താനും തുടങ്ങിയത്. കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാടാ സിക്സ് പാക്ക് എന്ന ചോദ്യം വരെ സിനിമയിൽ വന്നിട്ടുണ്ട് അതിന് ശേഷം.

മലയാളത്തിലെ മുതിർന്ന സൂപ്പർസ്റ്റാറുകൾ മുതൽ യൂത്ത് സ്റ്റാറുകളും മറ്റു ആർട്ടിസ്റ്റുകളും വരെ ഫിറ്റ്‌നെസിന് ശ്രദ്ധ കൊടുക്കാൻ തുടങ്ങി. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങളും ജിമ്മുകളിൽ സ്ഥിരമായി പോകാൻ തുടങ്ങുകയും ചെയ്തു. അപ്പോഴും മലയാള സിനിമയിലെ നടിമാർ ഈ കാര്യത്തിൽ പിറകിലായിരുന്നു. കഴിഞ്ഞ 4-5 വർഷത്തിനിടയിൽ അതിനും വ്യക്തമായ മാറ്റങ്ങൾ വന്നുതുടങ്ങിയിരുന്നു.

യുവനടിമാർ അഭിനയത്തിനോടൊപ്പം തന്നെ ഫിറ്റ്‌നെസിന് പ്രാധാന്യം നൽകുകയും ജിമ്മുകളിൽ പോകാൻ ആരംഭിക്കുകയും ചെയ്തു. അഭിനയത്രി മാത്രമല്ല ഗായകരും സിനിമ പ്രവർത്തിക്കുന്ന മറ്റു ലേഡി ടെക്‌നീഷ്യന്മാരും ഇത് ചെയ്യുമായിരുന്നു. മലയാളത്തിൽ ഒരുപാട് ആരാധകരുള്ള രണ്ട് യുവനടിമാരാണ് ഐശ്വര്യ ലക്ഷ്മിയും സാനിയ ഇയ്യപ്പനും. ഇരുവരും ഏകദേശം ഒരേ സമയത്ത് സിനിമയിലേക്ക് എത്തിയവരാണ്.

രണ്ട് പേരും നായികമാരായി അഭിനയിച്ചാണ് സിനിമയിലേക്ക് എത്തുന്നത്. ഐശ്വര്യ ഇപ്പോൾ തമിഴിലും സജീവമാണ്. ഇരുവരുടെയും ജിം വർക്ക് ഔട്ട് വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ഹെവി വെയിറ്റ് ലെഗ് വർക്ക് ഔട്ട് സെക്ഷനാണ് രണ്ട് പേരും ചെയ്തിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ വീഡിയോ ട്രെയിനറായ ലക്ഷ്മി വിശ്വനാഥാണ് പങ്കുവച്ചത്. സാനിയ ആകട്ടെ തന്റെ ട്രെയിനറായ ടാഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തത്.