‘നിങ്ങൾ ഇന്നലെ ഉള്ളതിനേക്കാൾ അടുത്താണ്!! ജിമ്മിൽ വർക്ക്ഔട്ട് ചെയ്‌ത്‌ ഭാവന..’ – വീഡിയോ വൈറൽ

സിനിമയിൽ അഭിനയിക്കുന്ന നടന്മാരെ പോലെ തന്നെ ഇന്ന് നടിമാരും തങ്ങളുടെ ഫിറ്റ് നെസ് ശ്രദ്ധിക്കുന്ന കാര്യത്തിൽ ഒരുപാട് മുന്നിലാണ്. കൃത്യമായ ഡയറ്റ് പ്ലാനും ദിവസേനയുള്ള വ്യായാമവും ജിം സെക്ഷനുകളും താരങ്ങൾ മുടക്കാറില്ല. അതിന്റെ ഫലം സിനിമയിൽ മാത്രമല്ല ജീവിതത്തിലും അവർക്ക് ഉണ്ടാകാറുണ്ട്. മലയാള സിനിമയിലും ഇങ്ങനെ നടിമാർ കൃത്യമായി ചെയ്യാറുണ്ട്.

നിരവധി മലയാള സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഭാവന. ഭാവനയെ അന്നും ഇന്നും പ്രേക്ഷകർക്ക് ഒരേപോലെ തന്നെയാണ് കാണാൻ സാധിക്കുന്നത്. ജീവിതത്തിലെ പല പ്രതിസന്ധികൾ തരണം ചെയ്‌ത്‌ മുന്നോട്ട് വന്നിട്ടുള്ള ഭാവന തന്റെ ഏറ്റവും പുതിയ വർക്ക് ഔട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ട്രെയിനർക്ക് ഒപ്പമാണ് ഭാവന വർക്ക്ഔട്ട് ചെയ്തിരിക്കുന്നത്.

“നിങ്ങൾ ഇതുവരെ അവിടെ ഇല്ലായിരിക്കാം, പക്ഷേ നിങ്ങൾ ഇന്നലെ ഉള്ളതിനേക്കാൾ അടുത്താണ്..”, എന്ന മോട്ടിവേഷണൽ ക്യാപ്ഷൻ നൽകിയാണ് ഭാവന തന്റെ ജിം വീഡിയോ ആരാധകരുമായി പങ്കുവച്ചത്. നടിമാരും താരത്തിന്റെ സുഹൃത്തുക്കളുമായ ശില്പ ബാല, രചന നാരായണൻകുട്ടി തുടങ്ങിയവർ വീഡിയോയുടെ താഴെ കമന്റുകളുമായി എത്തുകയും ചെയ്തിട്ടുണ്ട്.

ഭാവന ചേച്ചി ഞങ്ങൾ പെൺകുട്ടികൾ വളരെ പ്രചോദനമാണെന്ന് ഒരു ആരാധിക വീഡിയോയുടെ താഴെ കമന്റ് ചെയ്തിട്ടുണ്ട്. അതെ സമയം ഭാവന 5 വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. ഭാവന നായികയായി അഭിനയിക്കുന്ന ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്. ഷറഫുദ്ധീനാണ് സിനിമയിൽ മറ്റൊരു പ്രധാന റോളിൽ അഭിനയിക്കുന്നത്.


Posted

in

by