‘ബുള്ളറ്റ് സോങ്ങിന് ചുവടുവച്ച് റീൽസ് താരം ഡെവിൾ കുഞ്ചു, കിടിലമെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

ഷോർട്ട് വീഡിയോ പ്ലാറ്റുഫോമുകൾ വന്നതോടെ തങ്ങളുടെ കഴിവുകൾ വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രകടിപ്പിക്കാൻ സാധിച്ച ഒരുപാട് കലാകാരന്മാർ ഉണ്ടായിട്ടുണ്ട്. മലയാളികളിൽ തന്നെയുള്ള ഒരുപാട് വൈറൽ താരങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഒരു സിനിമ-സീരിയൽ താരത്തിന് ലഭിക്കുന്ന അതെ പിന്തുണ ഇന്ന് അവർക്ക് സോഷ്യൽ മീഡിയയിലും പൊതുഇടങ്ങളിലും ലഭിക്കാറുണ്ട് എന്നതാണ് സത്യം.

ചില താരങ്ങൾക്ക് സിനിമയിൽ നിന്ന് അഭിനയിക്കാൻ അവസരങ്ങളും ലഭിക്കാറുണ്ട്. ഓൺലൈൻ പ്ലാറ്റുഫോമുകളിൽ ഇവർക്ക് കോളബുകൾ ചെയ്‌ത്‌ ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കാറുണ്ട്. ടിക് ടോക് എന്ന പ്ലാറ്റഫോം ഇന്ത്യയിൽ ബാൻ ചെയ്ത ശേഷം അവരിൽ മിക്കവരും ഇൻസ്റ്റാഗ്രാമിൽ റീൽസിലേക്ക് പോവുകയും അവിടെ നിന്നും ലക്ഷക്കണക്കിന് ഫോളോവേഴ്സിന് ലഭിക്കുകയും ചെയ്തു.

ടിക് ടോക്കിലൂടെ മലയാളികൾക്ക് സുപരിചിതയായ മാറിയ താരമാണ് അനഘ കെ. അനഘ എന്ന പറയുന്നതിനേക്കാൾ ഡെവിൾ കുഞ്ചു എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. 5 ലക്ഷത്തിൽ അധികം ഫോളോവേഴ്സാണ് അനഘയ്ക്ക് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. ഇരുപത്തിരണ്ടുകാരിയായ അനഘ ചെറുപ്രായത്തിൽ തന്നെ ഇത്രയും ആരാധകരെ നേടുകയും മലയാളികൾക്ക് ഇടയിൽ സുപരിചിതയായി മാറുകയും ചെയ്തു.

കൂടുതലും ലിപ് സിങ്ക് വീഡിയോസ് ആയിരുന്നു അനഘ ചെയ്തിരുന്നത്. ഇപ്പോഴിതാ തമിഴിൽ സൂപ്പർഹിറ്റായി മാറിയ ബുള്ളറ്റ് സോങ്ങിന് നൃത്തച്ചുവടുകളുമായി എത്തിയിരിക്കുകയാണ്. കറുത്ത മിനി സ്കർട്ടും ടോപ്പും ധരിച്ചാണ് അനഘയുടെ ഡാൻസ്. ഡാൻസ് ഒരു രക്ഷയുമില്ലെന്നാണ് അനഘയുടെ ആരാധകരുടെ കമന്റുകൾ. അതെ ഡ്രെസ്സിൽ തന്നെ ഒരു തമിഴ് റീമിക്സ് സോങ്ങിലും ഡാൻസ് ചെയ്ത വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.