‘ഗ്രീക്ക് രാജകുമാരി മുന്നിൽ വന്ന് നിൽക്കുന്ന പോലെ!! ഗൗണിൽ തിളങ്ങി സാനിയ ഇയ്യപ്പൻ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിലെ ഗ്ലാമറസ് താരമായി മാറികൊണ്ടിരിക്കുന്ന ഒരു യുവനടിയാണ് സാനിയ ഇയ്യപ്പൻ. സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ സാനിയ മലയാളികൾക്ക് സുപരിചിതയാണ്. മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമിൽ ഒരു മത്സരാർത്ഥി ആയിരുന്നു സാനിയ. അവിടെ നിന്ന് സിനിമയിൽ ബാലതാരമായി അഭിനയിക്കുകയും വളരെ പെട്ടന്ന് തന്നെ നായികയായി മാറുകയും ചെയ്തു.

സാനിയയുടെ സിനിമയിലുള്ള വളർച്ച വളരെ പെട്ടന്നായിരുന്നു. ക്വീൻ എന്ന ചിത്രത്തിലൂടെ വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായ സാനിയയ്ക്ക് വെറും 20 വയസ്സ് മാത്രമാണ് ഇപ്പോൾ പ്രായം. അതുകൊണ്ട് തന്നെ വരും വർഷങ്ങളിൽ മലയാളത്തിലും ഒരു പക്ഷേ തെന്നിന്ത്യയിലും ഏറെ തിരക്കുള്ള നടിമാരിൽ ഒരാളായിരിക്കും സ്നൈയ എന്ന കാര്യത്തിൽ ഒരു സംശയം ആർക്കുമില്ല.

സിനിമയ്ക്ക് പുറത്ത് ഒരു ഗ്ലാമറസ് പരിവേഷമുള്ള ഒരാളായതുകൊണ്ട് തന്നെ സാനിയയെ അത്തരം റോളുകളിലും വൈകാതെ തന്നെ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അവസാനം ഇറങ്ങിയ സാറ്റർഡേ നൈറ്റ് തിയേറ്ററുകളിൽ വമ്പൻ പരാജയമായിരുന്നു. അതിൽ പക്ഷേ സാനിയ വളരെ ചെറിയ ഒരു റോളിലാണ് അഭിനയിച്ചത്. മോഡലിംഗും സാനിയ ചെയ്യാറുണ്ട്.

ബാംഗ്ലൂരിൽ നടന്ന ഫിലിം ഫെയർ അവാർഡിൽ പങ്കെടുത്തപ്പോൾ ഇട്ട മനോഹരമായ ഗൗണിലുളള ഫോട്ടോസ് സാനിയ ഇപ്പോൾ പങ്കുവച്ചിട്ടുണ്ട്. ഒരു ഗ്രീക്ക് രാജകുമാരിയെ പോലെയുണ്ടെന്നാണ് ആരാധകർ ഫോട്ടോസ് കണ്ടിട്ട് പറഞ്ഞത്. അഭിഷേക് ശർമ്മ സ്റ്റുഡിയോയുടെ ഡിസൈനിലുള്ള ഗൗണാണ് സാനിയ ധരിച്ചിരുന്നത്. രശ്മിതയായിരുന്നു സ്റ്റൈലിംഗ്, ദക്ഷിൺ കൃഷ്ണനാണ് ഫോട്ടോസ് എടുത്തത്.