‘ഷോർട്സിൽ ഹോട്ട് ലുക്കിൽ നടി അഹാന കൃഷ്ണ, സൈബർ ആങ്ങളമാരുടെ കമന്റുകൾ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ വന്നിട്ട് ഏഴ് വർഷം ആയെങ്കിലും ഒരു ചിത്രങ്ങളിൽ അഭിനയിക്കുകയോ നായികയോ അധികം തിളങ്ങുകയോ ഒന്നും ചെയ്തിട്ടുള്ള ഒരാളല്ല നടി അഹാന കൃഷ്ണ. ലുക്കാ എന്ന സിനിമയിലെ നിഹാരിക എന്ന കഥാപാത്രമാണ് അഹാനയ്ക്ക് ഒരുപാട് പേരുടെ പ്രിയങ്കരിയാക്കി മാറ്റാൻ കാരണമായത്. സിനിമയ്ക്ക് പുറത്തും നിറഞ്ഞ് നിൽക്കുന്ന ഒരു താരമായി മാറാൻ അഹാനയ്ക്ക് കഴിഞ്ഞതും മറ്റൊരു കാരണമാണ്.

ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായി വളർന്ന് കഴിഞ്ഞിട്ടുള്ള അഹാന വീഡിയോസ് പങ്കുവെക്കുന്ന ഒരാളാണ്. വിദേശത്തും ഇന്ത്യയ്ക്ക് അകത്തും യാത്രാകൾ ഒരുപാട് നടത്തിയിട്ടുള്ള അഹാന, ഇപ്പോൾ കേരളം വിട്ട് ഗോവയിലേക്ക് അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്. അവിടെ അധികം സഞ്ചരിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലേക്കാണ് ഈ തവണ അഹാന പോയത്. അതിന്റെ ഫോട്ടോസ് അഹാന പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ഗോവയിൽ പോയാൽ എവിടെയൊക്കെ പോയാലും എത്ര തവണ പോയാലും ബീച്ച് മിസ് ആക്കാൻ പറ്റുകയില്ല. ബീച്ചിലേക്ക് പോകുന്ന വഴിലേക്കുള്ള ചിത്രങ്ങൾ അഹാന പങ്കുവച്ചിരിക്കുകയാണ്. ഷോർട്സ് ധരിച്ച് പൊളി ലുക്കിൽ തന്നെയാണ് അഹാനയെ ഫോട്ടോസിൽ കാണാൻ സാധിക്കുന്നത്. ആരാധകർ ഫോട്ടോസ് കണ്ടിട്ട് അതിന് മറുപടി കൊടുക്കുകയും ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

ചിലർ വളരെ മോശം കമന്റുകളാണ് ഇട്ടിരിക്കുന്നത്. മറ്റുചിലർ ഓൺലൈൻ ആങ്ങളമാർ ആകാൻ ശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്. നടിമാർ ഇത്തരം കമന്റുകൾ പതിവായി നേരിടേണ്ടി വരാറുണ്ട്. അതുകൊണ്ട് തന്നെ പലരും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. അഹാന ഒരു സിനിമ തിയേറ്ററിൽ ഇറങ്ങിയിട്ട് മൂന്ന് വർഷത്തോളം കഴിഞ്ഞിരിക്കുകയാണ്. ഈ വർഷം അതിന് മാറ്റമുണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.