‘എന്തൊരു മെയ്‌വഴക്കമാണ് ഇത്!! ആരാധകരെ അമ്പരിപ്പിച്ച് കലക്കൻ ഡാൻസുമായി സാനിയ..’ – വീഡിയോ കാണാം

ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി വന്ന് പിന്നീട് സിനിമയിൽ ബാലതാരമായി മാറുകയും വളരെ പെട്ടന്ന് തന്നെ നായികയായി തിളങ്ങുകയും ചെയ്ത താരമാണ് നടി സാനിയ ഇയ്യപ്പൻ. 2014-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ബാലകാലസഖിയിലാണ് സാനിയ ആദ്യമായി അഭിനയിക്കുന്നത്. അതിന് മുമ്പ് തന്നെ മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിലൂടെ പ്രിയങ്കരിയാണ് സാനിയ.

ഡാൻസ് ഷോയിലൂടെ വന്ന സാനിയ നൃത്തത്തിൽ അസാധ്യമായ കഴിവുള്ള ഒരു താരം കൂടിയാണ്. ക്വീൻ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികയായി അഭിനയിച്ചത്. ആ സിനിമ തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. അതിന് ശേഷം നിരവധി സിനിമകളിലാണ് സാനിയ അഭിനയിച്ചിട്ടുള്ളത്. പ്രേതം 2, ലൂസിഫർ, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി, സല്യൂട്ട് തുടങ്ങിയ സിനിമകളിൽ സാനിയ അഭിനയിച്ചിരുന്നു.

ഇത് കൂടാതെ പതിനെട്ടാം പടി എന്ന ചിത്രത്തിൽ ഒരു ഡാൻസ് നമ്പറും സാനിയ ചെയ്തിരുന്നു. ഡാൻസ് ചെയ്യാൻ എന്നും ഇഷ്ടപ്പെടുന്ന ഒരു താരമാണ് സാനിയ. സാനിയയുടെ അസാധ്യ മെയ്‌വഴക്കം പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ഒരു ഡാൻസ് വർക്ക് ഷോപ്പിൽ സാനിയ ചെയ്ത കലക്കൻ ഡാൻസിന്റെ വീഡിയോ ആരാധകരെയും മലയാളികളെയും അമ്പരിപ്പിച്ചിരിക്കുകയാണ്.

സാനിയ തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുറ്റിനും വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ എത്തിയ ആളുകൾ നിൽക്കുമ്പോഴാണ് സാനിയയുടെ പ്രകടനം. അവരുടെ കൈയടി നേടി കൊണ്ടാണ് സാനിയ നൃത്തം ചെയ്തത്. നിവിൻ പൊളി-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന സാറ്റർഡേ നൈറ്റാണ് സാനിയയുടെ ഇനി ഇറങ്ങാനുള്ള സിനിമ. നവംബർ നാലിനാണ് സിനിമ റിലീസ് ചെയ്യുന്നത്.