‘പാരീസിൽ ചുറ്റിക്കറങ്ങി നടി ഐശ്വര്യ രാജേഷ്, അവധി യാത്ര അടിച്ചുപൊളിച്ച് താരം..’ – ഫോട്ടോസ് വൈറൽ

ദുൽഖർ ചിത്രമായ ജോമോന്റെ സുവിശേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ഐശ്വര്യ രാജേഷ്. അതിന് മുമ്പ് തമിഴ് സിനിമകളിൽ ആറ് വർഷത്തോളമായി മുൻനിര നായികയായി നിറഞ്ഞ് നിന്ന ഐശ്വര്യ മലയാളത്തിൽ അഭിനയിക്കുന്നത് 2017-ലാണ്. നീതാനാ അവൻ എന്ന തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.

ജോമോന്റെ സുവിശേഷങ്ങൾ കഴിഞ്ഞ് നിവിൻ പൊളി ചിത്രമായ സഖാവിലാണ് ഐശ്വര്യ അഭിനയിച്ചത്. പന്നയ്യാറും പദ്മിനിയും എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് ഐശ്വര്യ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയായി മാറിയത്. കാക്ക മുട്ടൈ, മനിതൻ, ധർമ്മ ദുരൈ, സാമി 2, വട ചെന്നൈ തുടങ്ങിയ സിനിമകളിലൂടെ ഐശ്വര്യ തന്റെ സ്ഥാനം തമിഴിൽ ഉറപ്പിച്ചു.

കൗസല്യ കൃഷ്ണമൂർത്തി എന്ന സിനിമയിലൂടെ തെലുങ്കിൽ അരങ്ങേറിയിരുന്നു ഐശ്വര്യ രാജേഷ്. ടോവിനോ തോമസ് മൂന്ന് വേഷത്തിൽ എത്തുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ ഐശ്വര്യ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ഇത് കൂടാതെ പുലിമട എന്ന സിനിമയിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമകളുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് താരത്തിന്റെ മലയാളി ആരാധകർ.

അതെ സമയം ഐശ്വര്യ ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിൽ ചുറ്റി കറങ്ങുകയാണ്. ഓസ്ട്രിയയ്ക്ക് പിന്നാലെ ഇപ്പോഴിതാ ഫ്രാൻസിലെ പാരീസിൽ നിന്നുള്ള ചിത്രങ്ങൾ കൂടി ഐശ്വര്യ പങ്കുവച്ചിരിക്കുകയാണ്. പാരീസിലെ ലൗവരെ മ്യൂസിയത്തിന്റെ മുന്നിൽ നിൽക്കുന്ന ചിത്രങ്ങളാണ് ഐശ്വര്യ പോസ്റ്റ് ചെയ്തത്. കട്ട സ്റ്റൈലിഷ് ലുക്കിലാണ് ഐശ്വര്യയെ ഫോട്ടോസിൽ ആരാധകർക്ക് കാണാൻ സാധിക്കുക.