‘മധുരത്തിലെ നീതുവല്ലേ ഇത്!! ക്യൂട്ട് ലുക്കിൽ മനം കവർന്ന് നടി മാളവിക ശ്രീനാഥ്..’ – ഫോട്ടോസ് വൈറൽ

ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തിയ മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു മധുരം. ഒ.ടി.ടി റിലീസായി ഇറങ്ങിയ ചിത്രം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായ ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്. പേര് പോലെ മധുരമുള്ള ഒരു കൊച്ചു സിനിമയായിരുന്നു. ജോജുവിനെ കൂടാതെ ശ്രുതി രാമചന്ദ്രൻ, അർജുൻ അശോകൻ, നിഖില വിമൽ, ഇന്ദ്രൻസ്, ജഫാർ ഇടുക്കി തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു.

ഇവരെ കൂടാതെ സിനിമയിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഒരു സുന്ദരി കുട്ടിയും ഉണ്ടായിരുന്നു. പുതുമുഖമായ മാളവിക ശ്രീനാഥ് ആയിരുന്നു ആ താരം. നീതു എന്ന കഥാപാത്രമായി അഭിനയിച്ച മാളവിക സിനിമ ഇറങ്ങിയ ശേഷം ഒരുപാട് ആരാധകരെ സ്വന്തമാക്കിയിരുന്നു. പാലക്കാട് പട്ടാമ്പി സ്വദേശിനിയാണ് മാളവിക ശ്രീനാഥ്. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന ഒരാളാണ് മാളവിക.

ഷോർട്ട് ഫിലിമുകളിൽ തിളങ്ങിയ മാളവിക പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. മധുരത്തിന് ശേഷം കൂടുതൽ അവസരങ്ങൾ മാളവികയെ തേടി വന്നുകൊണ്ടിരിക്കുകയാണ്. നിവിൻ പൊളി ചിത്രമായ സാറ്റർഡേ നൈറ്റിൽ വളരെ പ്രധാനപ്പെട്ട ഒരു റോളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. നവംബർ നാലിനാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ‘കാസർഗോൾഡ്’ ആണ് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന സിനിമ.

മോഡലിംഗ്‌ രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയതുകൊണ്ട് തന്നെ നല്ല ക്യാമറ ലുക്കുള്ള താരമാണ് മാളവിക. ഇപ്പോഴിതാ വളരെ ക്യൂട്ട് ഭാവങ്ങളുമായി തന്റെ പുതിയ ഫോട്ടോസ് മാളവിക പങ്കുവച്ചിരിക്കുകയാണ്. മെറിൻ ജോർജ് എന്ന ഫെമയിൽ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ആരാധകരുടെ മനം കവർന്ന നോട്ടമാണ് ചിത്രങ്ങളിൽ മാളവികയുടേത്.