‘ആരാധകരുടെ മനസ്സ് കീഴടക്കി അനശ്വര രാജൻ, എന്തൊരു ക്യൂട്ടിയെന്ന് പ്രിയ വാര്യർ..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി തിളങ്ങിയ ശേഷം വളരെ പെട്ടന്ന് തന്നെ നായികയായി മാറിയിട്ടുള്ള ഒരുപാട് താരങ്ങൾ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. കൂടുതൽ പേരും ചെറിയ ഒരു ബ്രെക്ക് എടുത്ത ശേഷമാണ് നായികയായി തിരിച്ചുവരവ് നടത്താറുള്ളത്. മഞ്ജു വാര്യരുടെ മകളായി ആദ്യ സിനിമയിൽ അഭിനയിക്കുകയും മൂന്നമത്തെ ചിത്രത്തിൽ തന്നെ നായികയായി മാറുകയും ചെയ്ത താരമാണ് നടി അനശ്വര രാജൻ.

ഉദാഹരണം സുജാതയിലെ ആതിര കൃഷ്ണനിൽ നിന്ന് തണ്ണീർമത്തൻ ദിനങ്ങളിലെ കീർത്തി എന്ന റോളിലേക്ക് എത്താൻ അനശ്വരയ്ക്ക് ഒരു വർഷത്തെ ദൂരം മാത്രമേ ഉണ്ടായിരുന്നോളൂ. ഈ രണ്ട് സിനിമകളും ജനങ്ങളുടെ മനസ്സിൽ ഏറെ പ്രിയപ്പെട്ട ചിത്രങ്ങളാണ്. രണ്ടും വലിയ രീതിയിൽ കാശ് വാരിയ സിനിമകൾ കൂടിയായിരുന്നു. അനശ്വര രാജൻ എന്ന താരത്തിന്റെ താരമൂല്യവും ഈ രണ്ട് സിനിമകളോട് കൂടുകയും ചെയ്തു.

അനശ്വര പ്രധാന വേഷത്തിൽ എത്തിയ സൂപ്പർ ശരണ്യയുടെ വിജയം അതിന് ഉദാഹരണമാണ്. മൈ സാന്റാ, വാങ്ക്, ആദ്യരാത്രി, അവിയൽ, എവിടെ, മൈക്ക് തുടങ്ങിയ സിനിമകളിലും അനശ്വര അഭിനയിച്ചിട്ടുണ്ട്. തമിഴിലും ഹിന്ദിയിലും അരങ്ങേറാൻ ഒരുങ്ങുകയാണ് അനശ്വര. ആദ്യ തമിഴ് സിനിമ രംഗിയുടെ ഷൂട്ടിംഗ് പൂർത്തിയായി, അതുപോലെ ആദ്യ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനും പോവുകയാണ്.

ഇനി പാൻ ഇന്ത്യ ലെവലിലേക്ക് അനശ്വര എത്തുകയാണ്. ഇത്രയൊക്കെ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുകയാണെങ്കിലും താരം ഇപ്പോഴും സിംപിളാണ്. അനശ്വരയുടെ വളരെ സിംപിൾ ലുക്കിലുള്ള പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. എന്തൊരു ക്യൂട്ടി എന്നാണ് പ്രിയ വാര്യർ പോസ്റ്റിന് താഴെ നൽകിയ കമന്റ്. നിമിഷം നേരം കൊണ്ട് തന്നെ 50000-ൽ അധികം ആളുകളാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്.