‘ട്രഡീഷണൽ ലുക്കിൽ ഗ്ലാമറസായി നടി സാനിയ ബാബു, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഓണമായി കഴിഞ്ഞാൽ സിനിമ-സീരിയൽ താരങ്ങളിൽ പ്രതേകിച്ച് നടിമാർ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. കൂടുതൽ പേരും തനിനാടൻ ലുക്കിൽ സാരിയിലോ പട്ടുപാവാടയിലോ ഒക്കെയാണ് ഷൂട്ടുകൾ ചെയ്യാറുളളത്. മലയാളികൾക്ക് പൊതുവേ അത്തരം ഡ്രെസ്സുകൾ ഇടുന്ന പെൺകുട്ടികളെ കാണാനും ഇഷ്ടമാണ് എന്നതാണ് ഒരു സത്യം. എങ്കിലും പല വെറൈറ്റികൾ പരീക്ഷിക്കാൻ താരങ്ങൾ ശ്രമിക്കാറുണ്ട്.

സിനിമയിൽ ബാലതാരമായി അഭിനയിച്ച് ശ്രദ്ധനേടിയ ഒരു മിടുക്കിയാണ് സാനിയ ബാബു. മമ്മൂട്ടിയുടെ മകളായി അഭിനയിച്ചപ്പോഴാണ് സാനിയ പലരും തിരിച്ചറിയുന്നതെങ്കിലും അതിന് മുമ്പ് സീരിയലുകളിലും ചില സിനിമകളിലും സാനിയ അഭിനയിച്ചിട്ടുണ്ട്. ഈ വർഷമിറങ്ങിയ സ്റ്റാർ, ജോ ആൻഡ് ജോ എന്നീ സിനിമകളിലും സാനിയ അഭിനയിച്ചിട്ടുമുണ്ട്.നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് സാനിയയുടെ ആദ്യ സിനിമ.

മറ്റ് താരങ്ങളെ പോലെ സാനിയ ബാബുവും ഓണം പ്രമാണിച്ച് ഒരു ഫോട്ടോ ഷൂട്ട് നടത്തിയിട്ടുണ്ട്. അതുൽ രാജാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഡിക് ലോറയാണ് കോസ്റ്റിയൂം ചെയ്തിരിക്കുന്നത്. വിദ്യ കെ.ആറാണ് മേക്കപ്പ് ആൻഡ് സ്റ്റൈലിംഗ്. നാടൻ വേഷത്തിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് സാനിയ ഷൂട്ട് ചെയ്തിരിക്കുന്നത്. ഓലക്കുടയും കൈയിൽ പൂക്കളുടെ കുട്ടയും പിടിച്ചാണ് സാനിയയുടെ ഫോട്ടോഷൂട്ട്.

ചെറുതും വലുതുമായ കഥാപാത്രങ്ങളിൽ ബാലതാരമായി കൈയടി നേടിയ സാനിയയെ നായികയായും കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. ജോ ആൻഡ് ജോയിൽ നിമ്മി വാവയെ അത്ര പെട്ടന്ന് കണ്ട പ്രേക്ഷകർക്ക് മറക്കാനും പറ്റുകയില്ല. ആ സിനിമ കഴിഞ്ഞാണ് സാനിയ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായത്. ഇതിനിടയിൽ ധാരാളം ഗ്ലാമറസ് ഷൂട്ടുകൾ സാനിയ ചെയ്തിട്ടുണ്ട്.