‘ഇതിലിപ്പോ ആരാണ് കൂടുതൽ സുന്ദരി!! നാടൻ പെണ്ണുങ്ങളായി അഹാനയും അനിയത്തിമാരും..’ – ഫോട്ടോസ് വൈറൽ

സിനിമ താരങ്ങളുടെ ഓണാഘോഷം എന്നും മലയാളികൾ ഏറെ ആസ്വദിക്കുന്ന ഒന്നാണ്. താരകുടുംബം കൂടിയാകുമ്പോൾ പിന്നെ അത് പറയുകയും വേണ്ട! അതിപ്പോൾ സൂപ്പർസ്റ്റാറുകളുടെ താരകുടുംബ ചിത്രങ്ങൾ തൊട്ട് ചെറിയ താരങ്ങളുടെ കുടുംബ ചിത്രങ്ങളുവരെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. ആ കൂട്ടത്തിൽ ഏറ്റവും ആരാധകരുള്ള ഒരു താരകുടുംബമാണ് നടി അഹാന കൃഷ്ണയുടേത്.

അഹാന കൃഷ്ണയും അച്ഛൻ കൃഷ്ണകുമാറും സിനിമയിൽ സജീവമായി നിൽക്കുന്നവർ ആണെങ്കിലും അവരെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ ധാരാളം ഫാൻസുള്ളവരാണ് അഹാനയുടെ അനിയത്തിമാരും അമ്മയും. നാല് പെൺകുട്ടികളും ഭാര്യയും അടങ്ങുന്ന ഒരു വലിയ കുടുംബമാണ് കൃഷ്ണകുമാറിന്റേത്. മൂത്തമകൾ അഹാനയെ പോലെ തന്നെ മൂന്നാമത്തെ മകൾ ഇഷാനിയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

അനിയത്തിമാരെ ഇത്രത്തോളം സജീവും ആരാധകരുള്ളവരാക്കി മാറ്റാൻ അഹാന വലിയ പങ്കുവഹിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ നാളുകളിലാണ് അഹാന അനിയത്തിമാർക്ക് ഒപ്പം റീൽസും ഫോട്ടോസുമൊക്കെ ധാരാളമായി ഇട്ടുതുടങ്ങിയത്. പിന്നീട് നാല് പേരും യൂട്യൂബിൽ ചാനൽ തുടങ്ങി. ഇൻസ്റ്റാഗ്രാമിൽ റീൽസും ഫോട്ടോഷൂട്ടുകളുമെല്ലാമായി എന്നും വാർത്തകളിൽ ഇടംപിടിക്കുന്ന കുടുംബമായി മാറുകയും ചെയ്തു.

പതിവ് പോലെ തന്നെ അഹാനയുടെയും അനിയത്തിമാരുടെയും ഓണം വിഷ് ആരാധകരെ തേടിയെത്തി. കൂട്ടത്തിൽ ആരാണ് കൂടുതൽ സുന്ദരിയെന്നും ആരെയാണ് നോക്കേണ്ടതെന്നും ആരാധകർ സംശയിച്ചു പോകും. നാല് പേരും ട്രഡീഷണൽ വസ്ത്രങ്ങൾ ധരിച്ച് ഓണം ഷൂട്ടിൽ തിളങ്ങിയപ്പോൾ അമ്മ സിന്ധു കൃഷ്ണയും ഇവർക്കൊപ്പം കൂടി. കൃഷ്ണകുമാറിനെ ചിത്രങ്ങളിൽ കാണാൻ ഇല്ലെന്നും ശ്രദ്ധേയമാണ്.