‘എന്തൊരു സുന്ദരിയാണ് ഈ മീര ജാസ്മിൻ!! സെറ്റ് സാരിയിൽ ആരാധക മനം കവർന്ന് താരം..’ – ഫോട്ടോസ് വൈറൽ

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നടി മീര ജാസ്മിൻ. അതും മലയാളത്തിലെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെയായിരുന്നു മീര ജാസ്മിന്റെ തിരിച്ചുവരവ്. ജയറാമും മീര ജാസ്മിൻ എട്ട് വർഷങ്ങൾക്ക് ശേഷം ഒന്നിച്ച വീണ്ടും അഭിനയിച്ച ആ ചിത്രത്തിന്റെ പേര് മകൾ എന്നായിരുന്നു.

മീര ജാസ്മിൻ എന്ന അഭിനയത്രിയുടെ തിരിച്ചുവരവ് മലയാളികൾ ഏറെ ആഗ്രഹിച്ചിരുന്നു എന്നതാണ് മറ്റൊരു സത്യം. ഒരു തവണ നാഷണൽ അവാർഡും രണ്ട് തവണ സംസ്ഥാന അവാർഡും ഒരു തമിഴ് നാട് സർക്കാരിന്റെ അവാർഡും മികച്ച നടിക്കുള്ള നേടിയിട്ടുള്ള മീര ജാസ്മിൻ അങ്ങനെ അഭിനയത്തോട് പെട്ടന്ന് ബൈ പറയാൻ പറ്റുകയില്ല. മലയാളികൾ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ മൊത്തത്തിൽ ആഗ്രഹിച്ചിരുന്നു ഇത്.

അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു മീരാജാസ്മിൻ മടങ്ങിയെത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ ലഭിച്ച പിന്തുണ. ധാരാളം ഫോളോവേഴ്സ് ആണ് നിമിഷം നേരംകൊണ്ട് കൂടിയത്. മടങ്ങി വരവ് മോശമാക്കില്ല എന്ന രീതിയിൽ ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും മീരാജാസ്മിൻ നടത്തിയിരുന്നു. ഈ വർഷം തന്നെ വേറെയും സിനിമകളിൽ അഭിനയിക്കുമെന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.

ഇപ്പോഴിതാ ഓണ ദിനത്തിൽ ഗ്ലാമറസ് വിട്ട് തനി കേരളീയ വേഷത്തിൽ സെറ്റ് സാരിയിൽ അതി സുന്ദരിയായി തിളങ്ങിയിട്ടുള്ള മീരയുടെ ഫോട്ടോസാണ് വൈറലാവുന്നത്. ക്യൂട്ടും സുന്ദരിയും എന്നായിരുന്നു അഹാന കൃഷ്ണ നൽകിയ കമന്റ്. ജോർജി ജോസഫ് ആയിരുന്നു ചിത്രങ്ങൾ എടുത്തത്. കുപ്പിവളയും തലയിൽ മുല്ലപ്പൂവും ചൂടി ഭംഗിയുള്ള പെൺകൊടിയായി മീര ശോഭിച്ചു.