‘ജോ ആൻഡ് ജോയിൽ ക്യൂട്ട് നിമ്മി വാവ!! ബീച്ചിൽ സമയം ചിലവഴിച്ച് സാനിയ ബാബു..’ – വീഡിയോ വൈറൽ

സിനിമ-സീരിയൽ രംഗത്ത് ബാലതാരമായി അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചുപറ്റിയ താരമാണ് സാനിയ ബാബു. സീരിയലിലൂടെയാണ് സാനിയ അഭിനയ മേഖലയിലേക്ക് ചുവടുവച്ചത്. അതിന് ശേഷം നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറി സാനിയ. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് അഭിനയത്തിന് ലഭിച്ചത്.

അത് കഴിഞ്ഞ് സാനിയ അഭിനയിക്കുന്നത്, മെഗാസ്റ്റാറായ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചുകൊണ്ടാണ്. മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്ത ‘ഗാനഗന്ധർവൻ’ എന്ന ചിത്രത്തിലാണ് സാനിയ അഭിനയിച്ചത്. ആ സിനിമയിലൂടെ ഒരുപാട് മലയാളികൾ സാനിയ തിരിച്ചറിഞ്ഞ് തുടങ്ങി. സീരിയലുകളുടെ കാര്യത്തിലും സാനിയ മികച്ച സീരിയലുകളിലാണ് അഭിനയിച്ചിട്ടുള്ളത്.

‘ഇളയവൾ ഗായത്രി, ഒറ്റച്ചിലമ്പ്, സീത, കാണാക്കുയിൽ തുടങ്ങിയ പരമ്പരകളിൽ സാനിയ വേഷം ചെയ്തിട്ടുണ്ട്. കുട്ടി താരമായി കുടുംബ പ്രേക്ഷകരുടെ മനസ്സിൽ സാനിയ ഇടം നേടുകയും ചെയ്തു. സ്റ്റാർ എന്ന പൃഥ്വിരാജ് ചിത്രത്തിലും സാനിയ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ജോ ആൻഡ് ജോ എന്ന ചിത്രത്തിൽ സാനിയ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു.

ജോ ആൻഡ് ജോയിലെ നിമ്മി വാവയെ അത്ര പെട്ടന്ന് പ്രേക്ഷകരും മറക്കില്ല. സിനിമ ഒ.ടി.ടിയിൽ കൂടി വന്നതോടെ സാനിയയ്ക്ക് ധാരാളം ആരാധകരെയും ലഭിച്ചു. സാനിയ ബാബു ഒരു ബീച്ചിൽ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോസുമാണ്‌ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ധാരാളം ആളുകളാണ് വീഡിയോയുടെ താഴെ കമന്റ് ചെയ്തിരുന്നു.


Posted

in

by