‘ഗ്രീൻ ഔട്ട്ഫിറ്റിൽ സിംപിൾ ലുക്കിൽ അനിഖ സുരേന്ദ്രൻ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ജയറാം നായകനായി സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഇറങ്ങിയ കഥ തുടരുന്നു എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ ബാലതാരമാണ്‌ അനിഖ സുരേന്ദ്രൻ. അതിൽ മംത മോഹൻദാസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളുടെ റോളിലാണ് അനിഖ അഭിനയിച്ചിരുന്നത്. അത് കഴിഞ്ഞ് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ ബാലതാരമായി തിളങ്ങി.

മെഗാസ്റ്റാർ മമ്മൂട്ടിയുടേയും തമിഴ് സൂപ്പർസ്റ്റാർ അജിത്തിന്റെയും മകളായി അനിഖയ്ക്ക് അഭിനയിക്കാൻ അവസരം ലഭിച്ചു. 5 സുന്ദരികൾ എന്ന ആന്തോളജി സിനിമയിലെ സേതുപതി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയെടുക്കുകയും ചെയ്തിരുന്നു അനിഖ. അതിന് ശേഷമാണ് അനിഖ തമിഴിലേക്ക് പോകുന്നതും അവാർഡും അവിടെ തിളങ്ങിയത്.

തമിഴിൽ അജിത്തിന്റെ മകളായി രണ്ട് സിനിമകളിലാണ് അനിഖയ്ക്ക് അഭിനയിക്കാൻ അവസരം ലഭിച്ചത്. അതിൽ രണ്ടും വെറുമൊരു ബാലതാര വേഷമായിരുന്നില്ല അനിഖയ്ക്ക് ഉണ്ടായിരുന്നത്. ആ സിനിമകൾ ഇറങ്ങിയ ശേഷം തമിഴിൽ അനിഖയ്ക്ക് ഒരുപാട് ആരാധകരെ ലഭിച്ചു. വിജയ് സേതുപതിയുടെ ഈ വർഷം പുറത്തിറങ്ങിയ മാമനിതനിലാണ് അനിഖയുടെ അവസാന റിലീസ് ചിത്രം.

ബാലതാരമായി തിളങ്ങിയ അനിഖയെ തെന്നിന്ത്യയിലെ ഒരു നായികയായി കാണാൻ ആഗ്രഹിച്ച് ഇരിക്കുകയാണ് അനിഖ സുരേന്ദ്രൻ. അനിഖയുടെ സിംപിൾ ലുക്കിലുള്ള ഒരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഹൃദയം കവർന്നിരിക്കുന്നത്. അരുൺ പയ്യടിമീത്തൽ എടുത്ത ചിത്രങ്ങളിൽ അനിഖ ഒരു ഗ്രീൻ ഔട്ട് ഫിറ്റാണ് ധരിച്ചിരിക്കുന്നത്. പ്രിയങ്കയാണ്‌ ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. ജോയാണ് മേക്കപ്പ് ചെയ്തത്.


Posted

in

by