‘ആരാധകരെ ഞെട്ടിച്ച് ഗ്ലാമറസ് ലുക്കിൽ മമ്മൂക്കയുടെ മകളായി അഭിനയിച്ച സാനിയ ബാബു..’ – ഫോട്ടോസ് വൈറൽ

‘ആരാധകരെ ഞെട്ടിച്ച് ഗ്ലാമറസ് ലുക്കിൽ മമ്മൂക്കയുടെ മകളായി അഭിനയിച്ച സാനിയ ബാബു..’ – ഫോട്ടോസ് വൈറൽ

സീരിയൽ രംഗത്ത് ബാലതാരമായി അഭിനയിച്ച് തിളങ്ങിയ ശേഷം സിനിമയിൽ ബാലതാരമായി മാറിയ ആളാണ് സാനിയ ബാബു. ഒരുപിടി കാണാക്കുയിൽ, സീത, നാമം ജപിക്കുന്ന വീട്, ഇളയവൾ ഗായത്രി, ഒറ്റച്ചിലമ്പ്‌ തുടങ്ങിയ സീരിയലുകളിൽ സാനിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഇതിലെ മിന്നും പ്രകടനം കൊണ്ടാണ് സാനിയയ്ക്ക് സീരിയലിൽ നിന്ന് അവസരം ലഭിച്ചത്.

നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന സീരിയലിലാണ് സാനിയ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമ അത്ര പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയല്ലായിരുന്നു. രമേശ് പിഷാരടി മമ്മൂട്ടിയെ നായകനാക്കി പുറത്തിറക്കിയ ‘ഗാനഗന്ധർവൻ’ എന്ന സിനിമയിലൂടെയാണ് സാനിയയെ സിനിമ പ്രേക്ഷകർക്ക് ഇടയിൽ കൂടുതൽ സുപരിചിതയാക്കി മാറ്റിയത്.

സിനിമ വലിയ വിജയം നേടിയില്ലെങ്കിലും സാനിയയ്ക്ക് അതിന് ശേഷം ആരാധകരെ ലഭിച്ചു. കുട്ടി താരമായി അഭിനയിച്ച സാനിയ വളരെ പെട്ടന്ന് തന്നെ ആളാകെ മാറി പോയെന്നാണ്‌ പുതിയ ഫോട്ടോസുകൾ വരുമ്പോൾ മനസ്സിലാവുന്നത്. ഒരു നായികയാവാനുള്ള ലുക്കിലേക്ക് സാനിയ ഇപ്പോൾ എത്തി കഴിഞ്ഞു. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ആരാധകരെ ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത്.

സ്വയം വര സിൽക്സിന്റെ മോഡേൺ സ്റ്റൈലിഷ് വസ്ത്രങ്ങളിൽ കിടിലം ലുക്കിലാണ് സാനിയ ഈ തവണ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഹോട്ട് ലുക്കായിട്ടുണ്ടെന്നാണ് ആരാധകരുടെ ഫോട്ടോയെ കുറിച്ചുള്ള കമന്റുകൾ. മമ്മൂക്കയുടെ മകളായി അഭിനയിച്ച കുട്ടി തന്നെയാണോ ഇതെന്ന് തോന്നി പോകും. പൃഥ്വിരാജ് ജോജു ജോർജ് ഒന്നിച്ച സ്റ്റാർ എന്ന സിനിമയിലാണ് സാനിയ അവസാനമായി അഭിനയിച്ചത്.

CATEGORIES
TAGS