‘പത്തൊൻപതാം പിറന്നാൽ ആഘോഷിച്ച് സാനിയ ബാബു!! ഹോട്ടി ആയല്ലോ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ബാലതാരങ്ങളായി അഭിനയിക്കുന്ന താരങ്ങളെ എന്നും പ്രേക്ഷകർ ഉറ്റുനോക്കാറുണ്ട്. ഒരു സമയം വരെ ബാലതാരമായി അഭിനയിക്കുന്നവരെ അങ്ങനെ കണ്ട ശേഷം വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മുതിർന്ന വേഷങ്ങൾ ചെയ്യുമ്പോൾ കാണുകയാണ് പതിവ്. പക്ഷേ സോഷ്യൽ മീഡിയകളുടെ വരവോടെ അവരുടെ വളർച്ചയും പ്രേക്ഷകർക്ക് കാണാൻ സാധിക്കും. അവർക്കുണ്ടാകുന്ന മാറ്റവും കണ്ണിൽ കാണാൻ സാധിക്കും.

സിനിമയിലും സീരിയലുകളിലും ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത താരമാണ് സാനിയ ബാബു. മമ്മൂട്ടിയുടെ മകളായി ഗാനഗന്ധർവൻ എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് സാനിയ ശ്രദ്ധനേടുന്നത്. അതിന് മുമ്പും സാനിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ജോ ആൻഡ് ജോ, സ്റ്റാർ തുടങ്ങിയ നിരവധി സിനിമകളിൽ സാനിയ അഭിനയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റിലെ നമ്മൾ എന്ന പരമ്പരയിലാണ് മലയാളി പ്രേക്ഷകർ സാനിയയെ അവസാനമായി കണ്ടത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് സാനിയ. ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോഷൂട്ട് പോലും പലപ്പോഴും സാനിയ നടത്താറുണ്ട്. അതുകൊണ്ട് തന്നെ വൈകാതെ സിനിമയിൽ നായികയായും സാനിയയെ കാണാൻ സാധിക്കുമെന്നാണ് സാനിയയുടെ കടുത്ത ആരാധകർ കരുതുന്നത്.

ഇപ്പോഴിതാ തന്റെ പത്തൊൻപതാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് സാനിയ ബാബു. കൊച്ചിയിൽ ഒരു ബീച്ചിന് സമീപം ജന്മദിനത്തിന് വേണ്ടി ഡെക്കർ ചെയ്ത സ്ഥലത്താണ് സാനിയ കേക്ക് മുറിച്ച് ആഘോഷമാക്കിയത്. “ഞാൻ ഉയരം കുറഞ്ഞ ആളായിരിക്കാം, പക്ഷേ ഞാൻ ഇപ്പോഴും നിങ്ങളുടെ വലിയ സുന്ദരിയാണ്. എനിക്ക് പത്തൊൻപതാം ജന്മദിനാശംസകൾ..”, സാനിയ ചിത്രങ്ങ പങ്കുവെക്കുന്നതിന് ഒപ്പം കുറിച്ചു.