‘മുന്നാറിൽ വെക്കേഷൻ മൂഡിൽ നടി സാനിയ ബാബു, ഷോർട്സിൽ പൊളി ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി അഭിനയിക്കുന്നവർക്ക് ഇന്ന് സിനിമയിൽ വലിയ പിന്തുണയാണ് ലഭിക്കാറുളളത്. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ഇവർക്ക് ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് ആരാധകരെ ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ അവരെ സിനിമയിൽ നായകനും നായികയുമായി കാണാനൊക്കെ പ്രേക്ഷകർ ആഗ്രഹിക്കുകയും അത് നടക്കുമ്പോൾ വലിയ പിന്തുണ അവർക്ക് കൊടുക്കാറുമുണ്ട്.

ടെലിവിഷൻ സീരിയലുകളിൽ ബാലതാരമായി അഭിനയിച്ച് മലയാളികൾക്ക് സുപരിചിതമായി മാറിയ മുഖമാണ് സാനിയ ബാബുവിന്റേത്. ധാരാളം ജനപ്രിയ പരമ്പരകളുടെ ഭാഗമായ സാനിയ, സീത, ഇളയവൾ ഗായത്രി. ഒറ്റ ചിലമ്പ്, കാണാക്കുയിൽ തുടങ്ങിയവയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷം നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്കും താരം എത്തി.

അഭിനയത്തിൽ ശ്രദ്ധ കൊടുക്കുന്ന സാനിയ ഇപ്പോൾ വെക്കേഷൻ മൂഡിലാണ്. മുന്നാറിലെ ഒരു റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ സാനിയ പങ്കുവച്ചിട്ടുണ്ട്. ഷോർട്സ് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് സാനിയയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. “കുറച്ചു ദിവസം ഞാൻ വളരെ സന്തോഷത്തിലായിരുന്നു. എന്നാൽ ഇപ്പോൾ യാത്ര ചെയ്യാനും അഭിനയിക്കാനും എപ്പോഴും ഇഷ്ടമാണ്..” എന്നാണ് ചിത്രത്തിന് ഒപ്പം സാനിയ എഴുതിയത്.

പതിനേഴുകാരിയായ എന്നോട് ഇപ്പോഴേ ഇത് ചെയ്യാൻ പാടില്ലെന്ന് പലരും പറഞ്ഞു. ഞാൻ അത് കേട്ടില്ല. കാരണം എനിക്ക് എന്റെ സന്തോഷമാണ് വലുത്. മറ്റുള്ളവരുടെ ഉപദേശം തനിക്ക് വേണ്ടെന്നും സാനിയ മറ്റൊരു ഫോട്ടോയോടൊപ്പം എഴുതി. ജീവിതം ആസ്വദിക്കൂ, അടിച്ചുപൊളിക്കൂ, ക്യൂട്ട് ആയിട്ടുണ്ട് എന്നൊക്കെ ഫോട്ടോസിന് താഴെ കമന്റുകൾ വന്നിട്ടുണ്ട്. ജോ ആൻഡ് ജോ, സ്റ്റാർ എന്നിവയാണ് സാനിയയുടെ അവസാനമായി ഇറങ്ങിയ സിനിമകൾ.